നാല് മക്കളെ അമ്മ കഴുത്തറത്ത് കൊന്നു
നാഷ്‌വില്ലേ: നാല് കുട്ടികളെ അമ്മ കഴുത്തറത്ത് കൊന്നു. യുഎസ്സിലെ നാഷ് വില്ലേയിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികളെയാണ് യുവതി കഴുത്തറത്ത് കൊന്നത്.
ജൂലൈ 1 നായിരുന്നു സംഭവം നടന്നത്. താഴെയുള്ള കുട്ടികളെ കൊല്ലുന്നത് കണ്ട് 7 വയസ്സ് പ്രായമുള്ള മൂത്ത കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

29 കാരിയായ ശാന്തിയാ ഗാര്‍നറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വിഭ്രാന്തി കാണിച്ച ഇവരെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ കേസില്‍ വാദം തുടരാന്‍ സാധിക്കൂ. കുട്ടികളെ കൊല്ലാനുണ്ടായ സാഹചര്യം ഇതുവരെയും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications