അഞ്ച് വയസുകാരിയെ കുടിവെള്ളം പോലും നല്‍കാതെ പട്ടിണിയ്ക്കിട്ടു 25കാരിയായ അമ്മ അറസ്റ്റില്‍
ഒക്ലാഹോമ സിറ്റി: അഞ്ച് വയസുകാരിയായ മകളെ കുടിവെള്ളം പോലും നല്‍കാതെ ദിവസങ്ങളോളം പട്ടിണിയ്ക്കിട്ട അമ്മ അറസ്റ്റില്‍. ഒക്ലാഹോമ സ്വദേശിനിയായ 25കാരിയാണ് അറസ്റ്റിലായത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും സംഭവിച്ച കുട്ടിയ്ക്ക് തുടര്‍ച്ചായി വൈദ്യ പരിശോധന പോലും അമ്മ നിഷേധിച്ചതായി പൊലീസ് കണ്ടെത്തി .
ക്രിസ്റ്റീന കാള്ഹൂന് എന്ന യുവതിയാണ് പൊലീസ് പിടിയിലായത്. ശ്വസിയ്ക്കാന്‍ പോവും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു കുഞ്ഞ്. അഞ്ച് വയസുണ്ടെങ്കിലും വെറും എട്ട് കിലോഗ്രാം മാത്രം ഭാരമാണ് കുഞ്ഞിനുള്ളത്. അമ്മയുടെ തുടര്‍ച്ചായായ അവഗണനയാണ് കുട്ടിയെ ഇത്തരത്തില്‍ രോഗിയും അവശയുമാക്കിയതെന്ന് പൊലീസ് പറയുന്നു.
ഈ വര്‍ഷം ആദ്യവും കുഞ്ഞിനെ അവഗണിച്ചതിനെതിരെ ഒക്ലാഹോമ മനുഷ്യാവകാശ വിഭാഗം യുവതിയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലീസ് പിടിയിലായ യുവതിയെ ജാമ്യത്തില്‍ വിടണമെങ്കില്‍ ഒരുലക്ഷം ഡോളര്‍ നല്‍കണം. കുട്ടിയുടെ അവസ്ഥ കണ്ടിട്ടും പൊലീസിനെ അറിയിക്കാത്തതിന് മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്.