കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വയസുകാരിയെ കുടിവെള്ളം പോലും നല്‍കാതെ പട്ടിണിയ്ക്കിട്ടു 25കാരിയായ അമ്മ അറസ്റ്റില്‍

Google Oneindia Malayalam News

ഒക്ലാഹോമ സിറ്റി: അഞ്ച് വയസുകാരിയായ മകളെ കുടിവെള്ളം പോലും നല്‍കാതെ ദിവസങ്ങളോളം പട്ടിണിയ്ക്കിട്ട അമ്മ അറസ്റ്റില്‍. ഒക്ലാഹോമ സ്വദേശിനിയായ 25കാരിയാണ് അറസ്റ്റിലായത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും സംഭവിച്ച കുട്ടിയ്ക്ക് തുടര്‍ച്ചായി വൈദ്യ പരിശോധന പോലും അമ്മ നിഷേധിച്ചതായി പൊലീസ് കണ്ടെത്തി .

ക്രിസ്റ്റീന കാള്‍ഹൂന്‍ എന്ന യുവതിയാണ് പൊലീസ് പിടിയിലായത്. ശ്വസിയ്ക്കാന്‍ പോവും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു കുഞ്ഞ്. അഞ്ച് വയസുണ്ടെങ്കിലും വെറും എട്ട് കിലോഗ്രാം മാത്രം ഭാരമാണ് കുഞ്ഞിനുള്ളത്. അമ്മയുടെ തുടര്‍ച്ചായായ അവഗണനയാണ് കുട്ടിയെ ഇത്തരത്തില്‍ രോഗിയും അവശയുമാക്കിയതെന്ന് പൊലീസ് പറയുന്നു.

Christina

ഈ വര്‍ഷം ആദ്യവും കുഞ്ഞിനെ അവഗണിച്ചതിനെതിരെ ഒക്ലാഹോമ മനുഷ്യാവകാശ വിഭാഗം യുവതിയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലീസ് പിടിയിലായ യുവതിയെ ജാമ്യത്തില്‍ വിടണമെങ്കില്‍ ഒരുലക്ഷം ഡോളര്‍ നല്‍കണം. കുട്ടിയുടെ അവസ്ഥ കണ്ടിട്ടും പൊലീസിനെ അറിയിക്കാത്തതിന് മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്.

English summary
An Oklahoma woman was arrested for suspected child abuse after doctors treating her 5-year-old daughter over the weekend reported that the child weighed 19 pounds and was severely malnourished, police said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X