Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിനക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല'; നാല് വര്‍ഷത്തെ പ്രണയം, വിവാഹം മുടക്കി അമ്മായിയമ്മ

ആളുകളെ അവരുടെ നിറത്തിന്റെ പേരിലും ഉയരത്തിന്റെ പേരിലും മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരില്‍ ഇപ്പോഴും സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്ന കാഴ്ച നമ്മള്‍ കാണാറുണ്ട്. പലരും ഇത് അനുഭവിച്ച് മനസുമടുക്കുന്നതും നമ്മള്‍ കാണാറുണ്ട്. ഇത്തരത്തിലുള്ള അവഗണനകള്‍ എത്ര മാത്രം ആ വ്യക്തിക്ക് വേദന നല്‍കുന്നുണ്ടെന്ന് ആരും ചിന്തിക്കുന്നില്ല. ഇന്ത്യയില്‍ ഈ പ്രവണത ഈ നൂറ്റാണ്ടിലും നമ്മള്‍ കാണാറുണ്ട്. മറ്റ് രാജ്യങ്ങളും ഇക്കാര്യത്തില്‍ പിന്നിലല്ല...

1

അങ്ങനെ ഒരു സംഭവമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയുടെ കല്യാണം പരിമിതികള്‍ കാരണം മുടങ്ങിപ്പോയതാണ് സംഭവം. ടുണീഷ്യന്‍ യുവതി ലാമിയ അല്‍-ലബാവി തന്റെ നാല് വര്‍ഷത്തെ പ്രണയം പൂത്തുലയുന്നതിന്റെ സന്തോഷത്തായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അവളുടെ വിവാഹമായിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി അവള്‍ തന്റെ വിവാഹത്തിനായി ഒരുങ്ങി നിന്നു.

2

വെളുത്ത വിവാഹ വസ്ത്രത്തില്‍ യുവതി തന്റെ വിവാഹചടങ്ങിനായി എത്തി. തന്റെ പ്രിയതമനും സമീപത്തെത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യം നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തായിരുന്നു അവള്‍. എന്നാല്‍ ചീട്ടു കൊട്ടാരം തകരുന്നത് പോലെയാണ് അവളുടെ എല്ലാ സ്വപ്‌നങ്ങളും ഒരു നിമിഷത്തില്‍ തകര്‍ന്നുപോയത്.

3

ലാമിയ വിവാഹത്തിന് എത്തിയ രൂപമൊന്നും തന്നെ വരന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. തന്നെ രണ്ട് കയ്യും നീട്ടി മകന്റെ ഭാര്യയാക്കുമെന്ന് കരുതിയെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മകനോട് ആവശ്യപ്പെടുകയായിരുന്നു. എന്താണ് അവിടെ സംഭവിച്ചതെന്ന ആശ്വര്യത്തിലായിരുന്നു വിവാഹത്തിന് എത്തിയവര്‍ എല്ലാം തന്നെ.

4

മകന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്ണിന് ഉയരം കുറവാണ്, കാണാനും കൊള്ളില്ല എന്നും പറഞ്ഞ് മകനെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. എല്ലാവരും നോക്കിനില്‍ക്കെയാണ് ആ സ്ത്രീ തന്റെ ഭാവി മരുമകളെ കുറിച്ച് വിളിച്ചുപറഞ്ഞത്. എല്ലാവരുടെയും മുന്നില്‍ എല്ലാ വേദനകളും കടിച്ചുപിടിച്ചാണ് യുവതി ആ വേദിയില്‍ നിന്നത്.

5

തന്റെ മകനെ വിവാഹം കഴിക്കാന്‍ ഇവള്‍ ഒട്ടും യോഗ്യയല്ലെന്ന് ആ സ്ത്രീ അവിടെ നിന്നും വിളിച്ചുപറഞ്ഞു. മകന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞിരുന്നെങ്കിലും വിവാഹദിവസം മാത്രമാണ് ലാമിയയെ അവര്‍ നേരിട്ട് കാണുന്നത്. ഇതിന് മുമ്പ് ചിത്രങ്ങള്‍ മാത്രമാണ് മകന്‍ കാണിച്ചത്. അവളെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല

6

മരുമകളെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും താളംതെറ്റിയതോടെയാണ് അവര്‍ നിരാശയായി ഇതൊക്കെ വിളിച്ചുപറഞ്ഞത്. ഇതോടെ വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതെല്ലാം കേട്ടിട്ട് അമ്മയെ എതിര്‍ത്ത് സംസാരിക്കാന്‍ വരന്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ഉപേക്ഷക്കരുതെന്ന് പലരും പറഞ്ഞെങ്കിലും ഇതൊന്നും അയാള്‍ കേട്ടില്ല. ഇതോടെ ലാമിയയുടെ എല്ലാം സ്വപ്‌നങ്ങളും തകര്‍ന്നുവീണു.

7

ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ എല്ലാം പുറത്തുവന്നതോടെയാണ് എല്ലാവരും കാര്യം അറിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തിയത്. ആളുകളുടെ ഈ പിന്തുണയും, നല്ല വാക്കുകളും തന്റെ മനസ്സിനെ സ്പര്‍ശിച്ചുവെന്നും, എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നുവെന്നും ലാമിയ അടുത്തിടെ ഒരു വീഡിയോവില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+