കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസ ഇനി 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'

  • By Sandra
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മുമ്പില്‍ മികച്ച മാതൃക കാണിച്ച മദര്‍ തെരേസ ഇനി വിശുദ്ധ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങളില്‍ ലക്ഷണക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

അഗതികളുടെ അമ്മയായ അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ കൊല്‍ക്കത്തയിലെ വിശുദ്ധ അമ്മ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. വിശുദ്ധരുടെ പട്ടികയില്‍ രണ്ട് തെരേസമാരുള്ളതിനാലാണ് കല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന് വിശേഷം നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ സമയം രണ്ട് മണിയ്ക്ക് ആരംഭിച്ച ചടങ്ങുകള്‍ ഇപ്പോഴും തുടരുകയാണ്.

motherstheresa

നാമകരണത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ആഞ്ചലോ അമാതോയും പോസ്തുലത്തോറും വിശുദ്ധ പുസ്തകത്തില്‍ മദര്‍ തെരേസയുടെ പേര് ചേര്‍ക്കട്ടെയെന്ന് എന്ന് ചോദിച്ചതോടെയായിരുന്നു സെന്റ്പീറ്റേഴ്‌സ് സക്വയറിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. മദറിന്റെ ലഘുജീവ ചരിത്രം വായിച്ച് വിശുദ്ധര്‍ക്കുള്ള പ്രാര്‍ത്ഥനയും ചൊല്ലിയ ശേഷമാണ് മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പ്പാപ്പ ലത്തീന്‍ ഭാഷയില്‍ വായിച്ചത്. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗിക രേഖ പാപ്പ അംഗീകരിച്ചതോടെ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്തിലുള്ള 11 അംഗ പ്രതിനിധി സംഘവും വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേരളത്തില്‍ നിന്ന് എംപിമാരായ കെ വി തോമസ്, ആന്റോ ആന്റണി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സംഘത്തിലുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളും വത്തിക്കാനിലെ ചടങ്ങുകള്‍ നേരില്‍ വീക്ഷിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ, സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോര്‍ജ്ജ് ജോര്‍ജ്ജ് ആലഞ്ചേരി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

English summary
Mother Theresa elevated as Saint of Culcutta by Pop Francis at Vatican City.Theresa became Saint Theresa of culcutta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X