Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം സഹോദരങ്ങള്‍ക്ക് ജന്മം നല്‍കിയ ബ്രിട്ടീഷ് യുവതി!

ലണ്ടന്‍: മകളുടെ കുഞ്ഞിനെ മുത്തശ്ശി ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്ത വാര്‍ത്ത ഇടയ്ക്ക് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ സഹോദരങ്ങളെ ഗര്‍ഭം ധരിച്ച ലണ്ടന്‍ യുവതിയുടെ വാര്‍ത്ത ആഘോഷമാക്കുകയാണ് ഡെയ്‌ലിമെയില്‍. എലന്‍ ബോണ്‍ എന്ന യുവതിയാണ് സ്വന്തം സഹോദരങ്ങള്‍ക്ക് ജന്മം നല്‍കി വ്യത്യസ്തയായ അമ്മയായി മാറിയത്.

മൂന്ന് കുട്ടികളെയാണ് എലന്‍ പ്രസവിച്ചത്. ഇതില്‍ ഒരാള്‍ മാത്രമാണ് എലന്റെ സ്വന്തം മകള്‍. ബാക്കിയുള്ള രണ്ട് പേര്‍ ഇരട്ടകളാണ്. ഇവരാകട്ടേ എലനിന്റെ അമ്മയുടേയും രണ്ടാനച്ഛന്റേയും കുട്ടികളാണ്. സ്വന്തം അമ്മയ്ക്ക് വേണ്ടിയാണ് എലന്‍ തന്റെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയത്.

Ellen

ജെന്നി എന്നാണ് എലന്റെ അമ്മയുടെ പേര്. ഇവര്‍ രണ്ടാമത് വിവാഹം കഴിച്ചത് ടോണിയെയാണ്. വിവാഹശേഷം കുട്ടികളെ ഗര്‍ഭംധരിച്ച് പ്രസവിയ്ക്കാന്‍ ജെന്നിയ്ക്ക് കഴിയാതെ വന്നു. തുടര്‍ന്നാണ് ്‌വാടക ഗര്‍ഭപാത്രത്തില്‍ അമ്മയുടേയും രണ്ടാനച്ഛന്റേയും കുഞ്ഞുങ്ങള്‍ക്ക് എലന്‍ ജന്മം നല്‍കിയത്. റൂത്ത്, അലക്‌സ് എന്നീ ഇരട്ടകുട്ടികള്‍ക്കാണ് എലന്‍ ജന്മം നല്‍കിയത്. രണ്ട് പേര്‍ക്കും 12 വയസുണ്ട്. അതായത് 12 വയസുള്ള എലന്റെ ഇരട്ട സഹോദരങ്ങള്‍. എലന്റെ സ്വനം മകളാണ് മാഡി എന്ന 17കാരി. എന്തായാലും ഏറെ വ്യത്യസ്തരായ ഈ കുടുംബം ഏറെ സന്തോഷത്തെടെ കഴിയുന്നെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+