ഭര്‍തൃപിതാവുമായുള്ള അവിഹിതം കണ്ടെത്തിയ എട്ട് വയസ്സുകാരനെ അമ്മ കൊന്നു
ഭര്‍തൃപിതാവുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ എട്ട് വയസ്സുകാരനെ അമ്മ കൊന്ന യുവതിയ്ക്ക് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
സിസിലി: ഭര്‍തൃപിതാവുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയ എട്ട് വയസ്സുകാരനെ അമ്മ കൊന്ന യുവതിയ്ക്ക് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വെറോനിക്ക പനറേലോ എന്ന യുവതിയാണ് ലോറിസ് സ്റ്റിവല്‍(8) നെ കേബില്‍ വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
കുട്ടിയെ രാവിലെ സ്‌കൂളിലാക്കിയെന്നും വൈകുംനേരം സ്‌കൂളില്‍ പോയപ്പോള്‍ കുട്ടി ഇല്ലായിരുന്നു എന്നുമാണ് യുവതി തുടക്കത്തില്‍ പോലീസിനോട് പറഞ്ഞത്. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ അന്നേ ദിവസത്തില്‍ കുട്ടി സ്‌കൂളിലേക്ക് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. പിന്നീടാണ് അന്വേഷണം യുവതിയ്ക്ക് നേരെ തിരിഞ്ഞത്.

ഭര്‍തൃപിതാവുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടെത്തിയതിനാലാണ് മകനെ കൊന്നത് എന്ന് യുവതി പോലീസിനോട് സമ്മതിച്ചു. മകനെ കൊല്ലാന്‍ കാരണക്കാരന്‍ ഭര്‍ത്തൃപിതാവാണ് എന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ മരുമകള്‍ പറയുന്നത് കള്ളമാണ് എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
മരുമകളുമായി അവിഹിതമുണ്ടെന്ന ആരോപണം ഇയാള്‍ നിഷേധിക്കുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്. കൊച്ചുമകനെ തനിക്ക് ഇഷ്ടമായിരുന്നു എന്നും മരുമകളെ പ്രണയിക്കാനുള്ള പ്രായമല്ല തന്റേതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications