കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ പരസ്യ ചുംബനമെങ്കില്‍ അവിടെ പരസ്യ മുലയൂട്ടല്‍... തടയാന്‍ ആര്‍ക്കുണ്ട് ധൈര്യം

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: സദാചാര പോലീസിനെതിരെ ചുംബനസമരവുമായി ഇറങ്ങിയവരെ പോലീസും ഹനുമാന്‍ സേനയും ചേര്‍ന്ന് തല്ലിയോടിക്കുന്ന കാഴ്ചയാണ് കോഴിക്കോട് കണ്ടത്. എന്നാല്‍ ഒരു ദിവസം മുമ്പ് അങ്ങ് ലണ്ടനില്‍ ഒരു പ്രതിഷേധ പ്രകടനം നടന്നു. അത് നടത്തിയത് മുലയൂട്ടുന്ന അമ്മമാരായിരുന്നു. പരസ്യമായി മുലയൂട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം.

ലണ്ടനിലെ മെയ്‌ഫെയറിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്ലാരിഡ്ജസിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് ലൂയിസ് ബണ്‍സ് എന്ന 35 കാരിയായ അമ്മ ഹോട്ടലിലിരുന്ന് കുഞ്ഞിന് മുലകൊടുക്കുകയായിരുന്നു. പരസ്യമായി മുലയൂട്ടരുത്, ഒരു തുണിയെടുത്ത് മറക്കണം എന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത് പിന്നീട് വലിയ പ്രതിഷേധത്തിലേക്കാണ് നയിച്ചത്.

Mother Breastfeeding

ഡസന്‍ കണക്കിന് അമ്മമാരാണ് കഴിഞ്ഞ ദിവസം ക്ലാരിഡ്ജസ് ഹോട്ടലിന് മുന്നിലെത്തിയത്. അവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പരസ്യമായി പാല്‍ കൊടുത്തു. ഫ്രീ ടു ഫീഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഹോട്ടല്‍ അധികൃതര്‍ അവരുടെ നയം മാറ്റണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ ആറിന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സ്ത്രീകള്‍ കൂട്ടമായി എത്തിയത്. 25 സ്ത്രീകളുണ്ടായിരുന്നു കുഞ്ഞുങ്ങള്‍ക്ക് പരസ്യമായി മുലയൂട്ടി പ്രതിഷേധിക്കാന്‍.

വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് ഹോട്ടല്‍ അധികൃതരുടെ നടപടിയെ പ്രതിഷേധക്കാര്‍ വിലയിരുത്തിയത്. തന്റെ കുഞ്ഞിന് വിശക്കുമ്പോള്‍, അത് എവിടെവച്ചാണെങ്കില്‍ മുലപ്പാല്‍ ലഭിക്കാനുള്ള അവകാശം കുട്ടിക്കുണ്ട് എന്നാണ് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞത്.

കേരളത്തില്‍ ചുംബനസമരക്കാരെ അടിച്ചൊതുക്കാനാണ് പോലീസ് രംഗത്തെത്തിയതെങ്കില്‍ ലണ്ടനില്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമായിരുന്നു. സമരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പോലീസ് ചെയ്തത്. ജനാധിപത്യത്തില്‍ നമ്മുടെ പോലീസിന് വേണമെങ്കില്‍ ഇത് കണ്ട് പഠിക്കാവുന്നതാണ്.

English summary
Mothers stage breastfeeding protest at Claridge's Hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X