കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏവറസ്റ്റിലേക്ക് പോവാന്‍ ഇനി ആ വഴിയില്ല

  • By Aiswarya
Google Oneindia Malayalam News

നേപ്പാള്‍ : നിങ്ങള്‍ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണോ? ഇനി എവറസ്റ്റ് കീഴടക്കണമെങ്കില്‍ കുറച്ച് കഷ്്ടപ്പെടും. എന്താണന്നല്ലെ? എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിക്കുന്ന പര്‍വതാരോഹകര്‍ ഇനി പുതിയ വഴി കണ്ടെത്തിയേ തീരൂ. കാരണം നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റ് പര്‍വതാരോഹകര്‍ക്കായി നിശ്ചയിച്ചിരുന്ന വഴി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇപ്പോള്‍ പര്‍വതാരോഹണത്തിനായി ഉപയോഗിക്കുന്ന പാത 1990 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം 16 പര്‍വതാരോഹകര്‍ ഇവിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പുതിയ നടപടി. എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്2014ലെ കനത്ത ഹിമപാതത്തെ തുടര്‍ന്ന് അപകടങ്ങളുണ്ടായപ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങലും സംരക്ഷണവും വേണമെന്നാവശ്യപ്പെട്ട് ഷെര്‍പ്പകള്‍ പര്‍വതാരോഹണം ബഹിഷ്‌കരിച്ചിരുന്നു. ഇതാണ് പെട്ടന്ന് ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണം

everest.

2015 മുതല്‍ പര്‍വതാരോഹണത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നേപ്പാള്‍ ഗവണ്‍മെന്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 25 വര്‍ഷം പഴക്കമുള്ള പാത അടച്ച് പുതിയ പാത തുറക്കുന്നത്. ഇപ്പോഴുള്ള പാതയില്‍ ഹിമപാതം കനത്തതിനെ തുടര്‍ന്നാണ് പുതിയ പാത കണ്ടെത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതനായത്.

പുതുതായി തയ്യാറാക്കിയ പാത രണ്ട് ദശാബ്ദങ്ങള്‍ക്കപ്പുറം പര്‍വതാരോഹകര്‍ ഉപയോഗിച്ചിരുന്നതാണ്.
പുതിയ പാതയില്‍ സ്ഥാപിക്കേണ്ട കയറുകളും ഏണികളും ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്ത് കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. 1953ല്‍ മനുഷ്യര്‍ വിജയകരമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഇത് വരെ 250 പേരാണ് പര്‍വാതാരോഹണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.വര്‍ഷം തോറും നൂറു കണക്കിന് സാഹസിക സഞ്ചാരികളാണ് എവറസ്റ്റ് കീഴടക്കാനായി എത്തുന്നത്.

English summary
The route used by mountaineers to scale Mount Everest is to be changed amid fears of an increased avalanche risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X