കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു! ആകാശം മൂടി പുക, 16,400 അടി ഉയരത്തിൽ കട്ടിപ്പുക

Google Oneindia Malayalam News

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രയിലുളള സിനാബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കട്ടിയില്‍ പുക മൂടി. 5000 മീറ്റർ (16,400 അടി) ഉയരത്തിലാണ് ആകാശത്തേക്ക് പുക ഉയര്‍ന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യയിലെ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഹസാര്‍ഡ് മിറ്റിഗേഷന്‍ സെന്റര്‍ അറിയിച്ചു.

Recommended Video

cmsvideo
Indonesia Volcano Eruption Sends Smoke, Ash 5 km Into The Air | Oneindia Malayalam

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്നിപര്‍വ്വതത്തിന് 5 കിലോ മീറ്റര്‍ സമീപത്തേക്ക് പോകരുതെന്നും ലാവ ഒഴുക്കിനെ സൂക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. വര്‍ഷങ്ങളായി അപകടസാധ്യതയുളള സുമാത്രയിലെ അഗ്നിപര്‍വ്വതമാണ് സിനാബംഗ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മൂവായിരത്തോളം ആളുകള്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഭയന്ന് ഈ പ്രദേശത്ത് നിന്ന് താമസം മാറി പോയിട്ടുണ്ട്.

VOLCANO

അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ ഗ്രാമങ്ങളെ മുഴുവന്‍ കട്ടിയുളള പുക വന്ന് മൂടി. ഏകദേശം 20 കിലോ മീറ്റര്‍ ദൂരത്തോളമാണ് പുക പരന്നത് എന്ന് മൗണ്ട് സിനാബംഗ് ഒബ്‌സര്‍വേഷനല്‍ പോസ്റ്റിലെ അര്‍മേന്‍ പുത്ര വ്യക്തമാക്കി. ഇന്തോനേഷ്യയില്‍ സിനാബംഗ് കൂടാതെ മറ്റൊരു അഗ്നിപര്‍വ്വതവും പൊട്ടിത്തെറിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സിനാബംഗ് അഗ്നിപര്‍വ്വതം നാല് നൂറ്റാണ്ടുകളോളമാണ് നിഷ്‌ക്രിയമായി നിന്നിരുന്നത്.

ഗെഹ്ലോട്ടിന് മുന്നിൽ മുട്ടുകുത്തി സച്ചിൻ പൈലറ്റ്! വിമതർ തിരികെ കോൺഗ്രസിലേക്ക്!പൈലറ്റ് രാഹുലിനെ കാണുംഗെഹ്ലോട്ടിന് മുന്നിൽ മുട്ടുകുത്തി സച്ചിൻ പൈലറ്റ്! വിമതർ തിരികെ കോൺഗ്രസിലേക്ക്!പൈലറ്റ് രാഹുലിനെ കാണും

ആദ്യമായി സിനാബംഗ് പൊട്ടിത്തെറിക്കുന്നത് 2010ല്‍ ആണ്. അന്ന് 2 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2014ലും അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായി. അന്ന് 16 പേരാണ് കൊല്ലപ്പെട്ടത്. 2016ലും സിനാബംഗ് പൊട്ടിത്തെറിക്കുകയുണ്ടായി. 14 പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. ഇന്തോനേഷ്യയില്‍ സജീവമായിരിക്കുന്ന 120 അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് സിനാബംഗ്.

'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!

സച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണസച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണ

പിപിഇ ധരിച്ച് കൊവിഡ് രോഗിയുടെ സംസ്ക്കാരം നടത്തി ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ, സന്ദേശവും താക്കീതും!പിപിഇ ധരിച്ച് കൊവിഡ് രോഗിയുടെ സംസ്ക്കാരം നടത്തി ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ, സന്ദേശവും താക്കീതും!

English summary
Mount Sinabung of Indonesia erupts, No fatalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X