പെപ്സി കന്പനി വീണ്ടും ചതിച്ചോ? 'മൗണ്ടന്‍ ഡ്യൂ 'കുടിച്ച് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു
വാഷിംഗ്ടണ്‍: മൗണ്ടന്‍ ഡ്യൂവില്‍ റേസിംഗ് ഇന്ധനം മിക്‌സ് ചെയ്ത് പാനീയം കഴിച്ച രണ്ട് കൗമാരക്കാര്‍ മരിച്ചു. അമേരിയ്ക്കയിലാണ് സംഭവം. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. റേസിംഗ് ഇന്ധനവും മൗണ്ടന്‍ ഡ്യൂവും കൂട്ടിക്കലര്‍ത്തിയ ഈ മിശ്രിതത്തെ ഡ്യൂഷൈന്‍ എന്നാണ് പറയുന്നത്.
പാനീയത്തില്‍ അമിതമായ അളവില്‍ മെഥനോള്‍ കലര്‍ന്നിരുന്നു. മെഥനോളിന്റെ അമിതമായ അളവാണ് കൗമാരക്കാരുടെ മരണത്തിന് ഇടയാക്കിയത്. ഓട്ടോമാറ്റീവ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മെഥനോള്‍ ഉപയോഗിയ്ക്കുന്നത്. ഇത് മദ്യത്തിലോ മറ്റ് പാനീയങ്ങളിലോ കലര്‍ത്തി കുടിയ്ക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കും.

നാല് ആണ്‍കുട്ടികളും കഴിച്ച ഡ്യൂഷൈനില്‍ അമിതമായ അളവില്‍ മെഥനോള്‍ കലര്‍ന്നിരുന്നു. ഡ്യൂഷൈന്‍ കൃത്രിമമായി നിര്‍മ്മിയ്ക്കുന്നതും അളവുകളില്‍ വ്യത്യാസമുണ്ടാകുന്നതും മരണത്തിന് ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഡ്യൂഷൈന്‍ കുടിച്ച് അപകടം സംഭവിച്ച നാല് കേസുകള്‍ മാത്രമാണ് അമേരിയ്ക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംഭലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications