കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നി പര്‍വതം പുകയുന്നു; ബാലി വിമാനത്താവളം അടച്ചു, ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു

അഗ്നി പര്‍വതം പുകയുന്നു; ബാലി വിമാനത്താവളം അടച്ചു, ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു

  • By Desk
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ അഗുംഗ് പര്‍വതം തീതുപ്പിത്തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞയാഴ്ച പുകയാന്‍ തുടങ്ങിയ അഗ്നിപര്‍വതം മൂന്നു കിലോമീറ്റര്‍ ഉയരത്തിലാണ് പുകയും ചാരവും പുറന്തള്ളുന്നത്. വലിയൊരു അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതിന്റെ ഭാഗമായി പരിസരപ്രദേശങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു.

ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്‌നിപര്‍വതം പുകഞ്ഞുതുടങ്ങിയതിനെ തുടര്‍ന്ന് ബാലിയിലെ നഗുറ റായ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇതേത്തുടര്‍ന്ന് 400ഓളം വിമാനങ്ങള്‍ റദ്ദാക്കുകയും ഏഴോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെത്തിയ അര ലക്ഷത്തിലേറെ വിനോദ സഞ്ചാരികളും യാത്രക്കാരും കുടുങ്ങി. അഗ്നിപര്‍വതത്തില്‍ നിന്നുയരുന്ന ചൂടും പുകയും വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാക്കാനും പൈലറ്റിന്റെ കാഴ്ച മറയ്ക്കാനും കാരണമുണ്ടെന്നതിനാലാണ് വിമാനത്താവളം അടച്ചത്.

വിമാനടിക്കറ്റ് റദ്ദാക്കല്‍ കമ്പനികള്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍!! അമിത ചാര്‍ജ് ഈടാക്കിയാല്‍വിമാനടിക്കറ്റ് റദ്ദാക്കല്‍ കമ്പനികള്‍ക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍!! അമിത ചാര്‍ജ് ഈടാക്കിയാല്‍

volcano

രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുത, സെമിന്യാക് എന്നിവിടങ്ങളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വതമുള്ളത്. അഗ്നിപര്‍വതത്തില്‍ നിന്ന് പുകയും ചാരവും അതോടൊപ്പം ലാവയുടെ അഗ്നിയും ഉയര്‍ന്നു തുടങ്ങിയതായി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഇതുകൂടാതെ, പാറക്കഷണങ്ങളുടെയും ജലത്തിന്റെയും മിശ്രിതം പര്‍വതത്തിന്റെ മുകളില്‍ നിന്ന് ഒഴുകിവരുന്നതായും ഏജന്‍സി അറിയിച്ചു. ഇതേത്തുടര്‍ന്ന് അഗ്നിപര്‍വതത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെയാണ് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാല്‍ അര ലക്ഷത്തോളം പേര്‍ ഇപ്പോഴും വീടുകളില്‍ തന്നെ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ചലര്‍ തങ്ങള്‍ സുരക്ഷിതമാണെന്ന് വാദിക്കുമ്പോള്‍, മറ്റു ചിലര്‍ നാല്‍ക്കാലികളെ ഓര്‍ത്ത് പോവാതിരിക്കുകയാണ്. എന്നാല്‍ സ്വയം ഒഴിഞ്ഞുപോവാന്‍ വിസമ്മതിക്കുന്നവരെ ബലമായി നീക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. 1963 ല്‍ അഗുങില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 1,100 ഓളം പേര്‍ മരിച്ചിരുന്നു.

English summary
Indonesian officials have shut the international airport in Bali for a second day, as Mount Agung spews volcanic ash into the atmosphere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X