ഖത്തര്‍ അമീര്‍ രാജിവയ്ക്കണമെന്ന് ശൈഖ് മുബാറക്; അട്ടിമറി ശ്രമം വ്യാജമാണെന്ന് ഭരണകൂടം
ദോഹ/റിയാദ്: ഖത്തറിനെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വീഡിയോകള്‍ ഇതിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു. ഖത്തറില്‍ പട്ടാള അട്ടിമറി ശ്രമം നടക്കുന്നുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
Recommended Video
അതേസമയം, ഖത്തര്‍ അമീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ശൈഖ് മുബാറക് ബിന്‍ ഖലീഫ അല്‍ത്താനി. ഖത്തര്‍ രാജകുടുംബത്തില്‍പ്പെട്ട ഇദ്ദേഹം ഒട്ടേറെ ആരോപണങ്ങളും ഉന്നയിക്കുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

ശൈഖ് മുബാറക് പറയുന്നത്
ഖത്തര്‍ രാജകുടുംബാഗമാണ് ശൈഖ് മുബാറക് ബിന്‍ ഖലീഫ അല്‍ത്താനി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി രാജിവയ്ക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. അമീര്‍ രാജിവച്ച് അധികാരം മറ്റാര്‍ക്കെങ്കിലും കൈമാറണമെന്നും അങ്ങനെ ചെയ്താല്‍ ഖത്തറിന്റെ പ്രതിഛായ വര്‍ധിക്കുമെന്നും ശൈഖ് മുബാറക് പറയുന്നു.

ആരാണ് ശൈഖ് മുബാറക്
ഖത്തറിലെ നിലവിലെ ഭരണകൂടവുമായി ഉടക്കി നില്ക്കുന്ന രാജകുടുംബാംഗമാണ് ശൈഖ് മുബാറക്. ഇദ്ദേഹം ഇപ്പോള്‍ സൗദിയിലാണുള്ളത്. സൗദിയിലെ ഒക്കാസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അമീറിനെതിരെ അദ്ദേഹം പരാമര്‍ശം നടത്തിയത്. സൗദി പക്ഷത്തിന്റെ നിലപാടുകളെ ഇദ്ദേഹം പിന്തുണയ്ക്കുന്നു.

ഖത്തര്‍-ജിസിസി ബന്ധം
ഖത്തര്‍ അമീര്‍ ശൈഖ് തമീം രാജിവയ്ക്കുകയും പുതിയ ഭരണാധികാരി വരികയും ചെയ്താല്‍ ഖത്തര്‍ വീണ്ടും ജിസിസി സഖ്യത്തില്‍ തിരിച്ചെത്തുമെന്നാണ് ശൈഖ് മുബാറകിന്റെ വാദം. ജിസിസിയിലെ ചില രാജ്യങ്ങളുമായി ഖത്തര്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് പ്രധാന തടസം അമീറാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഇറാനും തുര്‍ക്കിയും
നിലവിലെ ഖത്തര്‍ ഭരണകൂടം ഇറാന്റെയും തുര്‍ക്കിയുടെയും നിയന്ത്രണത്തിലാണ് എന്ന ആരോപണവും ശൈഖ് മുബാറക് ഉന്നയിക്കുന്നു. ഇറാന് വിപ്ലവ ഗാര്‍ഡും തുര്‍ക്കി ഓഫീസര്‍മാരും ചില വ്യക്തികളുമാണ് ഖത്തറിന്റെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്. വിമത ശബ്ദമുള്ളവരെ അടിച്ചൊതുക്കുകയാണെന്നും ശൈഖ് മുബാറക് ആരോപിച്ചു.

അട്ടിമറി പ്രചാരണം
അതിനിടെയാണ് ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഖത്തറിലെ അല്‍ വക്റ മേഖലയില്‍ നിന്ന് ചിത്രീകരിച്ചതാണെന്നും വെടിവയ്പ്പ് നടക്കുന്നുവെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന് പലരും പ്രതികരിച്ചു. വ്യാജ വീഡിയോ ആണെന്നും അഭിപ്രായമുയര്‍ന്നു.

ഖത്തറിന്റെ പ്രതികരണം
റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ വീഡിയോക്കെതിരെ രംഗത്തുവന്നു. ചില തല്‍പ്പര കക്ഷികളാണ് ഇതിന് പിന്നിലെന്നും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ടാസ് ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു. യാഥാര്ത്യവുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications