കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ രാജിവയ്ക്കണമെന്ന് ശൈഖ് മുബാറക്; അട്ടിമറി ശ്രമം വ്യാജമാണെന്ന് ഭരണകൂടം

  • By Desk
Google Oneindia Malayalam News

ദോഹ/റിയാദ്: ഖത്തറിനെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില വീഡിയോകള്‍ ഇതിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു. ഖത്തറില്‍ പട്ടാള അട്ടിമറി ശ്രമം നടക്കുന്നുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ഖത്തര്‍ അമീര്‍ രാജിവയ്ക്കണം | Oneindia Malayalam

അതേസമയം, ഖത്തര്‍ അമീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ശൈഖ് മുബാറക് ബിന്‍ ഖലീഫ അല്‍ത്താനി. ഖത്തര്‍ രാജകുടുംബത്തില്‍പ്പെട്ട ഇദ്ദേഹം ഒട്ടേറെ ആരോപണങ്ങളും ഉന്നയിക്കുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

ശൈഖ് മുബാറക് പറയുന്നത്

ശൈഖ് മുബാറക് പറയുന്നത്

ഖത്തര്‍ രാജകുടുംബാഗമാണ് ശൈഖ് മുബാറക് ബിന്‍ ഖലീഫ അല്‍ത്താനി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി രാജിവയ്ക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. അമീര്‍ രാജിവച്ച് അധികാരം മറ്റാര്‍ക്കെങ്കിലും കൈമാറണമെന്നും അങ്ങനെ ചെയ്താല്‍ ഖത്തറിന്റെ പ്രതിഛായ വര്‍ധിക്കുമെന്നും ശൈഖ് മുബാറക് പറയുന്നു.

ആരാണ് ശൈഖ് മുബാറക്

ആരാണ് ശൈഖ് മുബാറക്

ഖത്തറിലെ നിലവിലെ ഭരണകൂടവുമായി ഉടക്കി നില്‍ക്കുന്ന രാജകുടുംബാംഗമാണ് ശൈഖ് മുബാറക്. ഇദ്ദേഹം ഇപ്പോള്‍ സൗദിയിലാണുള്ളത്. സൗദിയിലെ ഒക്കാസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമീറിനെതിരെ അദ്ദേഹം പരാമര്‍ശം നടത്തിയത്. സൗദി പക്ഷത്തിന്റെ നിലപാടുകളെ ഇദ്ദേഹം പിന്തുണയ്ക്കുന്നു.

ഖത്തര്‍-ജിസിസി ബന്ധം

ഖത്തര്‍-ജിസിസി ബന്ധം

ഖത്തര്‍ അമീര്‍ ശൈഖ് തമീം രാജിവയ്ക്കുകയും പുതിയ ഭരണാധികാരി വരികയും ചെയ്താല്‍ ഖത്തര്‍ വീണ്ടും ജിസിസി സഖ്യത്തില്‍ തിരിച്ചെത്തുമെന്നാണ് ശൈഖ് മുബാറകിന്റെ വാദം. ജിസിസിയിലെ ചില രാജ്യങ്ങളുമായി ഖത്തര്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് പ്രധാന തടസം അമീറാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഇറാനും തുര്‍ക്കിയും

ഇറാനും തുര്‍ക്കിയും

നിലവിലെ ഖത്തര്‍ ഭരണകൂടം ഇറാന്റെയും തുര്‍ക്കിയുടെയും നിയന്ത്രണത്തിലാണ് എന്ന ആരോപണവും ശൈഖ് മുബാറക് ഉന്നയിക്കുന്നു. ഇറാന്‍ വിപ്ലവ ഗാര്‍ഡും തുര്‍ക്കി ഓഫീസര്‍മാരും ചില വ്യക്തികളുമാണ് ഖത്തറിന്റെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത്. വിമത ശബ്ദമുള്ളവരെ അടിച്ചൊതുക്കുകയാണെന്നും ശൈഖ് മുബാറക് ആരോപിച്ചു.

അട്ടിമറി പ്രചാരണം

അട്ടിമറി പ്രചാരണം

അതിനിടെയാണ് ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഖത്തറിലെ അല്‍ വക്‌റ മേഖലയില്‍ നിന്ന് ചിത്രീകരിച്ചതാണെന്നും വെടിവയ്പ്പ് നടക്കുന്നുവെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന് പലരും പ്രതികരിച്ചു. വ്യാജ വീഡിയോ ആണെന്നും അഭിപ്രായമുയര്‍ന്നു.

ഖത്തറിന്റെ പ്രതികരണം

ഖത്തറിന്റെ പ്രതികരണം

റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ വീഡിയോക്കെതിരെ രംഗത്തുവന്നു. ചില തല്‍പ്പര കക്ഷികളാണ് ഇതിന് പിന്നിലെന്നും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ടാസ് ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു. യാഥാര്‍ത്യവുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

English summary
Mubarak Al-Thani about Qatar Emir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X