Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നാടിനെ തുടച്ചുനീക്കി വൻ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും...!! മരണം കുഞ്ഞുങ്ങളടക്കം 200ലധികം..!!

മൊകോവ: കൊളംബിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. അപകടത്തില്‍ 254ഓളം പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്നാണ് വന്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. അത്രയും പേര്‍ക്ക് തന്നെ പരിക്കു പറ്റിയിട്ടുണ്ടെന്നാണ് വിവരം.

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also: ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബിജെപിക്കെന്ന് കോൺഗ്രസ് !!വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടോ?

ചിത്രങ്ങൾക്ക് കടപ്പാട് എഎഫ്പി

വൻ ദുരന്തം

കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ മൊകോവയില്‍ ഒറ്റരാത്രികൊണ്ട് എല്ലാം തുടച്ചുനീക്കപ്പെട്ട നിലയിലാണ്. നൂറുകണക്കിന് വീടുകളാണ് മണ്ണിടിച്ചിലിലും മഴയിലും തകര്‍ന്ന് മണ്ണടിഞ്ഞത്.

ഒറ്റപ്പെട്ട് മൊക്കോവ

വീടുകള്‍ക്കൊപ്പം മരങ്ങളും പാലങ്ങളും വാഹനങ്ങളുമെല്ലാം മണ്ണിനടിയിലാണ്. ഇതോടെ മൊകോവ തീര്‍ത്തും പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട നിലയിലാണ് എന്നാണറിയുന്നത്. വൈദ്യുതിയും നെറ്റ്കണക്ഷനുകളുമെല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

കരകവിഞ്ഞ് നദികൾ

ശക്തമായ മഴ മൂലം നിരവധി നദികളും കനാലുകളുമെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. മരങ്ങളും കെട്ടിടങ്ങളും തകര്‍ന്ന് വീണതിനാല്‍ ഇവിടേക്കുള്ള റോഡ് ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്.

നിർത്താതെ മഴ

40, 000ല്‍ അധികം ആളുകളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ കനത്ത മഴ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുമാസത്തെ മഴ ഒരു ദിവസം

ഇത്രത്തോളം ശക്തമായ മഴ അടുത്തകാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം പെയ്തത് ഒരുമാസം ലഭിക്കുന്ന മഴയുടെ മുപ്പത് ശതമാനത്തോളം ആണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

രക്ഷാപ്രവർത്തനത്തിന് തടസ്സം

എഎഫ്പി അടക്കമുള്ള അന്തര്‍ദേശീയ വാര്‍ത്താ എജന്‍സികള്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് ആയിരത്തിലധികം പട്ടാളക്കാര്‍ എത്തിയിട്ടുണ്ട്. കനത്ത മഴ നിലയ്ക്കാതെ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ദുരന്തഭൂമിയിൽ പ്രസിഡണ്ട്

വനത്തോട് ചേര്‍ന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൊളംബിയന്‍ പ്രസിഡണ്ട് ഹുവാന്‍ മാനുവല്‍ സാന്തോസ് ഉ്ള്‍പ്പെടെ ഉള്ളവര്‍ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.

സഹായം തേടി..

ദുരന്തം നടന്ന സ്ഥലത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവിധ സേനാവിഭാഗങ്ങളോടും രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് എത്താന്‍ പ്രസിഡണ്ട് നിര്‍ദേശിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളോട് സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അടുത്തുള്ള ഗ്രാമങ്ങൾ ദുരിതത്തിൽ

അപകടം സംഭവിച്ച മെക്കോവ മാത്രമല്ല ദുരിതത്തിലായിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായതിന് സമീപത്തുള്ള പതിനേഴിലധികം ഗ്രാമങ്ങള്‍ ദുരിതത്തിലാണെന്ന് കൊളംബിയയിലെ റെഡ്‌ക്രോസ് തലവന്‍ സെസാര്‍ ഉറുവേന വാർത്താ ഏജന്‍സികളോട് വെളിപ്പെടുത്തി.

പ്രസിഡണ്ടിന്റെ അനുശോചനം

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ പ്രസിഡണ്ട് ഹുവാന്‍ മാനുവല്‍ സാന്തോസ് അനുശോചനം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് പ്രസിഡണ്ട് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈ വര്‍ഷമാദ്യം പെറുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+