മുല്ല ഒമര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരണം ഉടന്‍
കാബൂള്‍: അഫ്ഗാന് താലിബാന്റെ പരമോന്നത നേതാവായ മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തന്നെ മുല്ല ഒമര്‍ കൊല്ലപ്പെട്ടുകാണണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ മുല്ല ഒമറിന്റെ മരണം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. അഫ്ഗാന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സിയാണ് ഒമറിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
എന്തായാലും തങ്ങളുടെ നേതാവിന്റെ മരണം താലിബാന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അല്പസമയത്തിനകം താലിബാന് ഇത് സംബന്ധിച്ച പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാന് വക്താവ് സംശയങ്ങള്‍ക്ക് അവസാനമിടുമെന്ന് ബി ബി സി പറയുന്നു. താലിബാനില്‍ ഭിന്നിപ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് മുല്ല ഒമറിന്റെ മരണം ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുല്ല ഒമര്‍ ജീവിച്ചിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ താലിബാന് ശ്രമിച്ചിരുന്നു. മുല്ല ഒമറിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ ചേര്‍ത്ത് ഒരു ബയോഡാറ്റ താലിബാന് പുറത്തുവിട്ടിരുന്നു. മുല്ല ഒമര്‍ റംസാന് ആശംസകള്‍ അറിയിച്ചു എന്ന തരത്തില്‍ പ്രസ്താവനയും താലിബാന് പുറപ്പെടുവിച്ചിരുന്നു. മുല്ല ഒമറിന്റെ മരണം താലിബാന് നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും ഇടയാക്കും.
മുല്ല ഒമറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായിട്ടാണ് അറിയുന്നത്. താലിബാന് നേതാക്കളായ മുല്ലാ അക്തര്‍, മുഹമ്മദ് മന്‍സൂര്‍, ഗുല്‍ അഘ എന്നിവര്‍ ചേര്‍ന്ന് മുല്ല ഒമറിനെ കൊലപ്പെടുത്തി എന്ന് താലിബാന് വിമതരുടെ സംഘടനയായ ഫിദായ് മഹസ് ആരോപിച്ചിരുന്നു. 2001ല്‍ അഫ്ഗാനില്‍ അമേരിക്കന്‍ സേന സജീവമായതോടെയാണ് മുല്ല ഒമര്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications