അമേരിക്കയിലെ ജൂതപ്പള്ളിയിൽ വെടിവെപ്പ്; ഏഴ് മരണം.. നിരവധി പേർക്ക് പരിക്ക്
പെൻസിൽവാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമണത്തിൽ രണ്ട് പോലീസുകാർക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തിൽ നിരവധിപേർക്ക് വെടിയേറ്റു. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനുമുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവർത്തകരും ആംബുലൻസും സംഭവസ്ഥലത്തെത്തിയിട്ടുള്ളതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വെടിവെച്ചയാൾ ജൂത വിരുദ്ധമായ കാര്യങ്ങൾ വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. പിറ്റ്‌സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്.













Click it and Unblock the Notifications