കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ ഓഫീസിനു സമീപം സ്‌ഫോടനങ്ങളും വെടിവെപ്പും, എട്ട് പേര്‍ കൊല്ലപ്പെട്ടു!

  • By Sruthi K M
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി ആറോളം സ്‌ഫോടനങ്ങളും വെടിവെപ്പും. ഇന്തോനേഷ്യന്‍ തലസ്ഥാന നഗരിയായ ജക്കാര്‍ത്തയിലാണ് ആറ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒട്ടേറെ പേര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ടെന്നും വെടിവെയ്പ്പ് തുടരുകയാണെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎന്‍ ഓഫീസിന് സമീപം തുടരെ ആറോളം ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നു. ജക്കാര്‍ത്തയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്. തിരക്കേറിയ ഷോപ്പിംഗ് സെന്ററായ സറീന മാളിനു സമീപവും ഒരു കഫേയ്ക്ക് സമീപവും സ്‌ഫോടനമുണ്ടായി.

jakarta

സ്‌ഫോടനത്തില്‍ എട്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുക്കാനായത്, മരണസംഖ്യ ഉയരാനാണ് സാധ്യത. ആറോളം ബോംബ് സ്‌ഫോടനം കേട്ടതായാണ് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് തുടരെ വെടിവെയ്പ്പ് നടക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. സ്‌ഫോടനം നടന്നതിന്റെ തൊട്ടടുത്താണ് പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്നത്.

English summary
At least six blasts went off in the city center of the Indonesian capital of Jakarta in an apparent terrorist attack involving suicide bombers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X