
കെന്റക്കിയില്‍ ആഞ്ഞടിച്ച് ടൊര്‍ണാഡോകള്‍, 50 മരണം, മെയ്ഫീല്‍ഡില്‍ ദാരുണം, ഗവര്‍ണര്‍ പറയുന്നത് ഇങ്ങനെ
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയില്‍ നാശം വിതച്ച് അതിശക്തമായ ടൊര്‍ണാഡോ കൊടുങ്കാറ്റ്. ദക്ഷിണ പശ്ചിമ കെന്റക്കിയിലാണ് ടൊര്‍ണാഡോ താണ്ഡവമാടിയത്. അന്‍പത് പേരോളം മരിച്ചുവെന്ന് ഗവര്‍ണര്‍ ആന്‍ഡര്‍ ബിഷിയര്‍ പറഞ്ഞു. ഇതിനിയും വര്‍ധിക്കും. 70 മുതല്‍ നൂറ് മരണങ്ങള് വരെ ഉണ്ടാവാമെന്നും ബിഷിയര്‍ വ്യക്തമാക്കി. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ടൊര്‍ണാഡോയാണ് ഇപ്പോള്‍ വീശിയടിച്ചത്. ഇക്കാര്യം ഗവര്‍ണര്‍ തന്നെ പറയുന്നു. നാലോളം ടൊര്‍ണാഡോകളാണ് കെന്റക്കിയില്‍ വീശിയത്. ഇതിലൊന്ന് 200 മൈലുകളോളം കരയില്‍ താണ്ഡവാടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
എസ്പിക്ക് ജയമൊരുക്കാന്‍ പ്ലാനുമായി കോണ്‍ഗ്രസ്, പ്രിയങ്കയുടെ ടാര്‍ഗറ്റ് ആ വോട്ടുബാങ്ക്
പശ്ചിമ കെന്റക്കിയിലെ പതിനഞ്ചോളം കൗണ്ടികളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രേവ്സ് കൗണ്ടിയിലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്.ഇവിടെ മേയ്ഫീല്‍ഡ് ടൗണ്‍ തകര്‍ന്ന് തരിപ്പണമായെന്ന് തന്നെ പറയാം. മറ്റേത് ടൗണിനേക്കാളും രൂക്ഷമാണ് ഇവിടെയുണ്ടായിരിക്കുന്ന നഷ്ടങ്ങളെന്ന് ആന്‍ഡി ബീഷിയര് പറഞ്ഞു. മെഴുകിതിരി ഫാക്ടറിയില്‍ 110 ആളുകള്‍ നില്ക്കുന്ന സമയത്താണ് ടൊര്‍ണാഡോ വീശിയടിച്ചത്. ഇതില്‍ ഡസനോളം ആളുകള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ സ്ഥിരീകരിച്ചു. വന്‍ തോതിലുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് സംസ്ഥാന എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ മൈക്കിള്‍ ഡോര്‍സെറ്റ് പറഞ്ഞു.
ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ കനത്ത മഴയും കാറ്റും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രിയോടെ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന് പിന്നാലെയാണ് ഇവിടെ ടൊര്‍ണാഡോ വീശിയടിച്ചത്. സെന്‍ട്രല്‍ അമേരിക്കയില്‍ ശക്തമായ കാറ്റ് പലയിടത്തും വീശിയടിച്ചിരുന്നു. മേയ്ഫീല്‍ഡ് സിറ്റിയില്‍ ആകെ പതിനായിരം പേര് മാത്രമാണ് ജനസംഖ്യയായിട്ടുള്ളത്. ഗ്രേവ്സ് കൗണ്ടി കോര്ട്ട്ഹൗസിലും സമീപത്തുള്ള ജയിലിലും വരെ ശക്തമായ കാറ്റിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. അഞ്ച് സംസ്ഥാനങ്ങളിലായി 24 ടൊര്‍ണാഡോ ചുഴലിക്കാറ്റുകളാണ് ആഞ്ഞ് വീശിയത്. അര്‍കന്‍സ, ഇലിനോയിസ്, കെന്റക്കി, മിസൗറി, ടെന്നസി എന്നിവിടങ്ങളിലാണ് കാറ്റ് അതിശക്തമായി വീശിയത്.
അര്കന്സയിലും ഇല്ലിനോയിസിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റിനുമെല്ലാം ഈ ആഴ്ച്ച സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര ലൂസിയാന മുതല്‍ ദക്ഷിണ ഒഹായോ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ടൊര്‍ണാഡോ മുന്നറിയിപ്പ് ഈ മേഖലയില്‍ ഒന്നാകെയുണ്ട്. ഉത്തര അര്‍ക്കന്‍സയിലെ മോനെറ്റെയില് ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ ടൊര്ണാഡോയില് നഴ്സിംഗ് ഹോം തകര്‍ന്നു. അങ്ങനെയാണ് ഒരാള്‍ മരിച്ചത്. ബാക്കിയുള്ളവര്‍ ഇതില്‍ കുടുങ്ങി പോയിരുന്നു. പിന്നീട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലീച്ച് വില്ലെയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡോളര്‍ ജനറല്‍ സ്റ്റോറില്‍ വെച്ച് ഒരു പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ട്രൂമാന് നഗരത്തിന് അടുത്തുള്ള ഇന്റര്‍സ്റ്റേറ്റ് 555 അടച്ചിരിക്കുകയാണ്. ഇവിടെ അഗ്നിശമന സേനാ വിഭാഗത്തിനടക്കം വലിയ നാശനഷ്ടമുണ്ടായിരിക്കുകയാണ്. ഇല്ലിനോയിസിലെ ആമസോണ്‍ വെയര്‍ഹൗസ് ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെയും ആളുകള്‍ മരിച്ചിട്ടുണ്ട്. ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ വെയര്‍ഹൗസില്‍ ആളുകള്‍ കുടുങ്ങി പോയിരുന്നു. ഇത് തകര്‍ന്ന് വീണപ്പോള്‍ എത്ര പേര് അതിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്ന് എഡ്വാര്‍ഡ്സ് വില്ലെ പോലീസ് പറുന്നു. മാഡിസണ്വില്ലയില് ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.
സാംബര്ഗില് പല കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. നഗരം ഒന്നാകെ ടൊര്ണാഡോയില് തകര്‍ന്നിരിക്കുകയാണെന്ന് ഒബിയോണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി. നാഷ് വില്ലെ മെട്രോ മേഖലയില്‍ ടൊര്‍ണാഡോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെഗ്രമില് അതിതീവ്ര ടൊര്‍ണാഡോയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് വീശുന്നത്. അര്കന്സയുടെയും കെന്റക്കിയുടെയും ഇടയില്‍ വീശിയ ചുഴലിക്കാറ്റ് അടുത്തൊന്നും ഇത്രയും ദൂരം സഞ്ചരിക്കാത്തവയാണ്. 1925ന് ശേഷം ഇത്രയും ദൂരം സഞ്ചരിക്കുന്നതും ആദ്യമായിട്ടാവും. പല സംസ്ഥാനത്തും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. മൂന്ന് ലക്ഷം പേരുടെ വീടുകളില്‍ വൈദ്യുതി ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
രാഹുലും പ്രിയങ്കും ഇല്ലാത്ത കോണ്‍ഗ്രസ്, മമതയുടെ മിഷന് 2024 ഇങ്ങനെ, ജി23 എളുപ്പമാക്കും!!