കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊറില്ലയെ വെടിവെച്ച് കൊല്ലല്‍; വിശദീകരണവുമായി കുട്ടിയുടെ അമ്മ

  • By Anwar Sadath
Google Oneindia Malayalam News

സിന്‍സിനാറ്റി: മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വിശദീകരണവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തി. സംഭവത്തില്‍ സോഷ്യല്‍മീഡിയ വഴി ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുട്ടിയുടെ അമ്മ മിച്ചലെ ഗ്രെഗ് വിശദീകരണവുമായി രംഗത്തെത്തിയത്.

യു.എസിലെ സിന്‍സിനാറ്റിയിലെ മൃഗശാലയില്‍ കഴിഞ്ഞ ദിവസമാണ് ഗൊറില്ലയെ വെടിവെച്ചുകൊന്ന സംഭവം നടന്നത്. മൃഗശാല അധികൃതരുടെയും അമ്മയുടെ അശ്രദ്ധക്കുറവാണ് ഹരാമ്പെ എന്ന ആണ്‍ ഗൊറില്ലയുടെ കൊലപ്പെടുത്തിയതില്‍ കലാശിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മിക്കവരും കുട്ടിയുടെ അമ്മയെയും കുറ്റപ്പെടുത്തി.

gorilla-death

എന്നാല്‍ മകനെ താന്‍ മുറുകെപിടിച്ചിരുന്നെങ്കിലും അപകടം സംഭവിച്ചതാണെന്ന് അമ്മ പറയുന്നു. മകനെ ഗൊറില്ലയുടെ കൂട്ടില്‍ താന്‍ മന:പൂര്‍വം ഇട്ടതല്ല. അങ്ങിനെ സംഭവിച്ചുപോയതാണ്. മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍, അതിനായി ഒരു ഗൊറില്ലയെ കൊലപ്പെടുത്തേണ്ടിവന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.

കൂട്ടില്‍ വീണ കുട്ടിയെ ഗറില്ല 10 മിനിറ്റോളം വലിച്ചഴച്ചു നടക്കാന്‍ തുടങ്ങിയതോടെയാണ് മൃഗശാല അധികൃതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ചില അവസരങ്ങളില്‍ ഗൊറില്ല സ്‌നേഹപൂര്‍വം പെരുമാറുമെങ്കിലും മറ്റുചിലപ്പോള്‍ അപകടകാരിയായേക്കുമെന്നും അതിനാലാണ് കൊലപ്പെടുത്തേണ്ടിവന്നതെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം. സംഭവം ലോക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ മൃഗസ്‌നേഹികള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. ഗൊറില്ലയെ കൊലപ്പെടുത്തയതിനെക്കുറിച്ച് പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

English summary
Mum of boy who fell into gorilla zoo enclosure blasts critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X