കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവം കഴിഞ്ഞുടന്‍ യുവതി കാമുകനൊപ്പം ഒളിച്ചോടി

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: പ്രസവശേഷം നവജാത ശിശുവിനേയും കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടി. ശ്രീലങ്കയിലെ ജലേവാലയിലാണ് സംഭവം. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം.

നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി വിവാഹിതയായത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി കുഞ്ഞിനേയും കൊണ്ട് കാമുകനൊപ്പം പോയത്.

Baby, Mother

പ്രസവ ശേഷം ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തിയത്. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്.

യുവതിയുടെ കാമുകന്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ്. സ്ത്രീയുടെ മറ്റ് രണ്ട് കുട്ടികള്‍ ഇവരുടെ ഭര്‍ത്താവിനൊപ്പമുണ്ട്.ഏറെ നാളുകളായി യുവതി പ്രണയത്തിലായിട്ട്. കുഞ്ഞിന്റെ മുഖം പോലും ഭര്‍ത്താവ് കാണുന്നതിന് മുമ്പാണ് യുവതി ഒളിച്ചോടിയത്. ഇനി യുവതിയൊടൊപ്പം ജീവിയ്ക്കാന്‍ താത്പര്യമില്ലെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

English summary
Mum elopes soon after delivering baby boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X