Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണയാണെന്നറിയാതെ മൂന്നാം തവണയും യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു

ലണ്ടന്‍: ഗര്‍ഭിണികള്‍ കുഞ്ഞുങ്ങളെ ടോയ്‌ലറ്റിലും മറ്റും പ്രസവിയ്ക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ താന്‍ ഗര്‍ഭിണയാണെന്ന് അറിയാതെ മൂന്ന് തവണയും കുഞ്ഞുങ്ങള്‍ക്ക് ടോയ്‌ലറ്റിനുള്ളില്‍ വച്ച് ജന്മം നല്‍കിയ ഒരു അമ്മയുണ്ട് ബ്രിട്ടനില്‍.

23കാരിയായ യുവതിയാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതെ തന്റെ മക്കളില്‍ മൂന്ന് പേരെ ടോയ്‌ലറ്റിനുള്ളില്‍ വച്ച് പ്രസവിച്ചത്. അവിശ്വാസനീയമായി തോന്നാം എന്നാല്‍ സംഭവം സത്യമാണ്. ദേവോണ്‍ സ്വദേശിനിയാണ് യുവതി.

Pregnant

ഏറ്റവും ഒടുവില്‍ മാസം തികയാതെയാണ് ഇവര്‍ തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അതും ബാത്ത്‌റൂമിനുള്ളില്‍ വച്ച്. ഗര്‍ഭത്തിന്റെ യാതൊരു ലക്ഷണവും തന്നില്‍ പ്രകടമായിരുന്നില്ലെന്ന് സ്ത്രീ പറയുന്നു . 2014 ലും സ്ത്രീ തന്റെ നാലാമത്തെ കുട്ടിയെ പ്രസവിച്ചത് ടോയ്‌ലറ്റിനുള്ളില്‍ വച്ചാണ്. അന്നും സ്ത്രീയ്ക്ക് താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നത്രേ.

ആദ്യത്തെ മകള്‍ക്കും സ്ത്രീ ഇത്തരത്തിലാണ് ജനംമ നല്‍കിയത്. വയറുവേദനയെടുത്തപ്പോള്‍ ബാത്ത്‌റൂമില്‍ കയറിയ സ്ത്രീ അന്ന് കൈക്കുഞ്ഞുമായാണ് പുറത്തിറങ്ങിയത്. പ്രസവവേദനയാണെന്ന് താന്‍ തിരിച്ചറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും അമ്മയും അഞ്ചാമത്തെ കുഞ്ഞും സുഖമായിട്ടിരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+