കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി കേസില്‍ ഖത്തര്‍ ജയില്‍ വാസം; ദമ്പതികളുടെ ശിക്ഷ പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Google Oneindia Malayalam News

ദോഹ: ലഹരി മരുന്ന് കടത്തിയെന്ന് ആരോപിച്ച് മുംബൈ സ്വദേശികളായ ദമ്പതികള്‍ക്ക് ഖത്തറില്‍ 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ കേസ് പുനരവലോകനം ചെയ്യാന്‍ ഖത്തര്‍ സുപ്രീം കോടതി ഉത്തരവ് കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടത്തിക്ക് നിര്‍ദ്ദേശം നല്‍കി. 2019 ജൂലായിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

qatar

ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ ദമ്പതികളുടെ ലഗേജില്‍ 4.1 കിലോ ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ മുഹമ്മദ് ഷഫീഖ് (30), ഭാര്യ ഒനിഷ ഖുറേഷി എന്നിവര്‍ അറസ്റ്റിലാവുകയായിരുന്നു. ഇവരുടെ കേസിലാണ് ഖത്തര്‍ സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഖത്തറില്‍ എത്തുന്നതിന് മുമ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമ്മാനമെന്ന നിലയില്‍ ബന്ധുവാണ് ഇവര്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് ഖത്തറിലെ ഒരു സുഹൃത്തിന് നല്‍കാനെന്ന പേരില്‍ ഒരു പായ്ക്കറ്റും ഏല്‍പ്പിച്ചിരുന്നു. ഈ പായ്ക്കറ്റിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

ദമ്പതികളെ ചതിച്ച് കുടുക്കിയതാണെന്ന പരാതിയുമായി ഇവരുടെ മാതാപിതാക്കള്‍ നയതന്ത്ര ഓഫീസുകളെ സമീപിച്ചിരുന്നു. അന്ന് അറസ്റ്റിലാകുമ്പോള്‍ ഒനിഷ ഗര്‍ഭിണിയായിരുന്നു. ജയിലില്‍ നിന്ന് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

അഹാന, ബോബി ചെമ്മണ്ണൂര്‍, സുബി, ഹെലന്‍ ഓഫ് സ്പാര്‍ട്ട, ബിഗ് ബോസ് ത്രീയില്‍ ഇവരെ കണ്ടേക്കും!!അഹാന, ബോബി ചെമ്മണ്ണൂര്‍, സുബി, ഹെലന്‍ ഓഫ് സ്പാര്‍ട്ട, ബിഗ് ബോസ് ത്രീയില്‍ ഇവരെ കണ്ടേക്കും!!

പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!പൂഞ്ഞാറില്‍ ഒതുക്കിയാല്‍ പിസി ജോര്‍ജ്ജ് യുഡിഎഫിലേക്കില്ല; ഐശ്വര്യ കേരളയാത്ര കോട്ടയത്തെത്തുമ്പോള്‍ സര്‍പ്രൈസ്!

തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ തിരിച്ചടി; സ്ഥാനാര്‍ത്ഥിയും കുടുംബവും അടക്കം 30ഓളം പേര്‍ സിപിഎമ്മില്‍തിരുവനന്തപുരത്ത് ബിജെപിക്ക് വമ്പന്‍ തിരിച്ചടി; സ്ഥാനാര്‍ത്ഥിയും കുടുംബവും അടക്കം 30ഓളം പേര്‍ സിപിഎമ്മില്‍

English summary
Mumbai couple jailed in drugs case; Qatar Supreme Court orders review of couple's sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X