കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2011ല്‍ ട്വിറ്ററില്‍ചേര്‍ന്നു; കമ്പിനിയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചു, ഇതാണ് പരാഗ് അഗര്‍വാള്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: ട്വിറ്റര്‍ സിഇഒ ആയി പരാഗ് അഗര്‍വാള്‍ ചുമതലയേറ്റു. ജാക്ക് ഡോര്‍സെ തന്റെ രാജി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു ഇതിന് ശേഷമാണ് പരാഗ് അഗര്‍വാള്‍ ചുമതലയേറ്റത്. ജാക്ക് ഡോര്‍സിക്ക് പകരം മറ്റൊരാളെ നിയമിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് ശ്രമിക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു..വൈരാഗ്യത്തോടെ പെരുമാറി; നടി പ്രവീണയുടെ പരാതിയിൽ 22 കാരൻ അറസ്റ്റിൽമോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു..വൈരാഗ്യത്തോടെ പെരുമാറി; നടി പ്രവീണയുടെ പരാതിയിൽ 22 കാരൻ അറസ്റ്റിൽ

ഇതുവരെ ട്വിറ്റര്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ (സിടിഒ) ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉടന്‍ തന്നെ കമ്പിനി സിഇഒയായി ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 2011 ലാണ് പരാഗ് അഗര്‍വാള്‍ ട്വിറ്ററില്‍ ചേരുന്നത്. മുംബൈ ഐഐടിയില്‍ നിന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പഠനവും. ട്വിറ്ററില്‍ ഉയര്‍ന്ന കരിയര്‍ നേടാന്‍ സഹായിച്ചത് പ്രത്യക്ഷത്തില്‍ ജാക്ക് ഡോര്‍സെക്ക് അദ്ദേഹത്തെ നന്നായി ഇഷ്ടപ്പെട്ടത് കാരണമെന്നാണ് പറയപ്പെടുന്നത്.

1

2011ല്‍ ട്വിറ്ററില്‍ ചേര്‍ന്ന് ശേഷം 2017 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ചീഫ് ടെക്‌നോളജി ഓഫീസറായി സേവനമനുഷ്ടിച്ചുവെന്ന പരാഗിനെ സംബന്ധിച്ച് ട്വിറ്റര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. സിടിഒ എന്ന നിലവില്‍ കമ്പിനിയുടെ സാങ്കേതിക തന്ത്രത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ട്വിറ്ററില്‍ മെഷീന്‍ ലേണിംഗ് മെ
മെഷീന്‍ ലേണിംഗ് നില മെച്ചപ്പെടുത്തുന്നതിനൊപ്പം വികസന വേഗത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ട്വിറ്ററിന്റെ വരുമാനത്തിലും ഉപഭോക്തൃ എഞ്ചിനീയറിംഗിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കാരണം, പരാഗ് ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായി ഉയരുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച്‌ മരിച്ചു; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍, ഹൃദയം നടുക്കുന്ന കാഴ്ചഒന്നര വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച്‌ മരിച്ചു; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍, ഹൃദയം നടുക്കുന്ന കാഴ്ച

2

മുംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പരാഗ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത് ഇവിടെ നിന്നായിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചതോടെ ഉപരിപഠനത്തിനായി യുഎസിലേക്ക് മാറി. ആറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ അധ്യാപികയായിരുന്നു പരാഗിന്റെ അമ്മ. അറ്റോമിക് എനര്‍ജി മേഖലയിലായിരുന്നു പിതാവിന് ജോലി. അദ്ദേഹം അവിടെ ഉന്നത പദവികള്‍ വഹിച്ചിരുന്നു. 2011 ല്‍ ട്വിറ്ററില്‍ ചേരുന്നതിന് മുമ്പ് മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നിവയില്‍ അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തിരുന്നു. മൂന്ന് കമ്പനികളിലും, അദ്ദേഹത്തിന്റെ ജോലി കൂടുതലും ഗവേഷണ കേന്ദ്രീകൃതമായിരുന്നു. തുടക്കത്തില്‍, ട്വിറ്ററില്‍, അദ്ദേഹം പരസ്യവുമായി ബന്ധപ്പെട്ട മേകളകളിലാണ് പ്രവര്‍ത്തിച്ചത്. 2017-ല്‍, ട്വിറ്റര്‍ സിടിഒയുടെ പോസ്റ്റിലേക്ക് സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു.

3

ട്വിറ്റര്‍ എന്ന കമ്പനിയെ മാറ്റിമറിക്കാന്‍ സഹായിച്ച എല്ലാ നിര്‍ണായക തീരുമാനങ്ങളുടെയും പിന്നില്‍ പരാഗ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ജിജ്ഞാസയും അന്വേഷണവും യുക്തിസഹവും സര്‍ഗ്ഗാത്മകവും ആവശ്യപ്പെടുന്നവനും സ്വയം ബോധമുള്ളവനും വിനയാന്വിതനുമാണെന്നുമാണെന്നും രാജിക്ക് മുമ്പ് സിഇഒ ജാക്ക് ഡോര്‍സെ ട്വിറ്റര്‍ ജീവനകാര്‍ക്ക് നല്‍കിയ ഇമെയില്‍ പറയുന്നു. ട്വിറ്ററില്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍, 'ട്വിറ്ററിന്റെ സാങ്കേതിക തന്ത്രത്തിലും ഉപഭോക്താവ്, വരുമാനം, സയന്‍സ് ടീമുകളിലുടനീളമുള്ള മെഷീന്‍ ലേണിംഗ്, എന്നിവയുടെ മേല്‍നോട്ടത്തിലും' പരാഗ് പ്രധാന പങ്കുവഹിച്ചു.

രാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുംരാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും

4

മുംബൈയിലാണ് പരാഗ് ജനിച്ചത്. അദ്ദേഹത്തിന് ഗണിതശാസ്ത്രത്തില്‍ നല്ല ഗ്രാഹ്യമുണ്ടെന്നും വലിയ ഡാറ്റാബേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹത്തിന്റെ തീസിസ് അഡൈ്വസര്‍ പറഞ്ഢതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സിഇഒ എന്ന നിലയില്‍ പരാഗിന് 1 മില്യണ്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലവും 12.5 മില്യണ്‍ ഡോളറിന്റെ ഓഹരി പ്രതിഫലവും നല്‍കുമെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
5

ട്വിറ്ററില്‍, പരാഗ് മികച്ച എഞ്ചിനീയര്‍മാരില്‍ ഒരാളായാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം ഒരിക്കല്‍ കമ്പനിയുടെ ടാഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ട്വിറ്ററിലെ എല്ലാ പുതിയ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മേല്‍നോട്ടവും അദ്ദേഹം വഹിച്ചിരുന്നു. 2019 ല്‍, ജാക്ക് ഡോര്‍സി ബ്ലൂസ്‌കി എന്ന പേരില്‍ ഒരു പുതിയ വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ പ്രോജക്റ്റ് പ്രഖ്യാപിക്കുകയും അത് പരിപാലിക്കാന്‍ പരാഗിനെ കൊണ്ടുവരുകയും കമ്പിനി ചെയ്തിരുന്നു. 2005ലാണ് പരാഗ് ഉന്നത പഠനത്തിനായി യുഎസിലേക്ക് മാറിയത്. സ്റ്റാന്‍ഫോര്‍ഡില്‍ ഡോക്ടറേറ്റ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2011-ല്‍ അദ്ദേഹം ട്വിറ്ററിന്റെ ഭാഗമാകുന്നത്.

എംപിമാര്‍ മാപ്പ് പറയണമെന്ന് സര്‍ക്കാര്‍; പറയില്ലെന്ന് പ്രതിപക്ഷം... ബിജെപിയുടെ തന്ത്രമെന്ന് വിമര്‍ശനംഎംപിമാര്‍ മാപ്പ് പറയണമെന്ന് സര്‍ക്കാര്‍; പറയില്ലെന്ന് പ്രതിപക്ഷം... ബിജെപിയുടെ തന്ത്രമെന്ന് വിമര്‍ശനം

English summary
Mumbai native Parag Agarwal has been appointed as the new CEO of Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X