കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യൂണിച്ച് സബ് വേ സ്റ്റേഷന്‍ വെടിവെയ്പ്: നിരവധി പേര്‍ക്ക് പരിക്ക്, പിന്നിൽ ഭീകരർ!!

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് പറഞ്ഞു

Google Oneindia Malayalam News

ബെര്‍ലിന്‍: മ്യൂണിച്ച് സബ് വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ജർമൻ പോലീസാണ് സബ് വേ സ്റ്റേഷനിൽ വെടിവെയ്പുണ്ടായെന്നും പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റുവെന്നും വ്യക്തമാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് മൈക്കിൾ റിഹലിൻ പറഞ്ഞു. സബ് വേ സ്റ്റേഷൻ പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ വെടിവെയ്പിന് ഭീകരവാദവുമായി ബന്ധമില്ലെന്ന് ജര്‍മൻ റേഡിയോ വ്യക്തമാക്കുന്നു.

പരിക്കേറ്റവരില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലയ്ക്ക് വെടിയേറ്റ ഇവരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ഇയാളെ വെടിവെയ്പിന് പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പോലീസ് പറയുന്നത്.

മരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെമരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെ

germanyshoot-13-1497342095.jpg -Properties
English summary
Munich Sub way shooting: 'Police officer injured' as shots fired
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X