നാല് വയസ്സുകാരി സ്വയം വെടിവെച്ച് മരിച്ചു; അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസ്
നോര്‍ത്ത് ഫിലാഡെല്‍ഫിയ: നാല് വയസ്സുകാരി സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. തേര്‍ഡ് ഡിഗ്രി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടിയുടെ അമ്മയായ ഷാക്കിയ ഹോംസിനെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നോര്‍ത്ത് ഫിലാഡെല്‍ഫിയയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു
സംഭവം.
ഷാക്കിയ ഹോംസിന്റെ പുരുഷ സുഹൃത്ത് ഡെമട്രിയസ് വില്യംസിനെതിരെ പോലീസ് അറസറ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മുറിക്കുള്ളില്‍ വച്ച് നാല് വയസ്സുകാരി തോക്കെടുത്ത് കണ്ണിന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് ഹോംസിനെതിരെ കുറ്റം ചുമത്തയിട്ടുള്ളത്.

വെടിയേറ്റ ഉടനെതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു മണിയോടെ കുഞ്ഞിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായായിരുന്നു. മുറി പരിശോധിച്ച പോലീസ് സംഭവം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ 3 വയസ്സുകാരിയായ സഹോദരിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പെണ്‍കുട്ടി വെടിവെച്ച തോക്കും മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവ സമയത്ത് ഹോംസും മുറിയിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്.












Click it and Unblock the Notifications