Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ അജ്ഞാതനാര്? ശതകോടീശ്വര ദമ്പതികളുടെ മരണം, കുറ്റവാളിയെ കണ്ടെത്തിയാല്‍ കിട്ടും കോടികള്‍

അഞ്ച് വർഷത്തിന് മുമ്പാണ് ആ കൊലപാതകം നടക്കുന്നത്. രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ശതകോടീശ്വരന്‍ ബാരി ഷെർമാന്റും ഭാര്യ ഹണി ഷെർമാന്റും. എന്താണ് അവർക്ക് സംഭവിച്ചത് എന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്തിനാണ് അവരെ കൊല ചെയ്തതെന്നും കൊലപാതകത്തിന് പിന്നിൽ ആരാണെന്നും ഇന്നും പുറത്തുവന്നിട്ടില്ല. ഇവരുടെ മരണം ദുരൂഹമായി തുടരുകയാണ്. എങ്ങനെയും ഇവരെ കൊലപ്പെടുത്തിയവരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.

ബാരി ഷെർമാന്റിന്റേയും ഭാര്യ ഹണി ഷെർമാന്റെയും കൊലപാതകത്തിന് കാരണം ആയ കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പണം നൽകാമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മൂന്നരക്കോടി യുഎസ് ഡോളർ (35 ദശലക്ഷം യുഎസ് ഡോളർ) ആണ് വാഗ്ദാനം ഇവരെ കണ്ടെത്തുന്നവർക്ക് കുടുംബം നൽകാമെന്ന് പറഞ്ഞിരിക്കുന്നത്..

1

കാനഡയിലെ സമ്പന്ന ദമ്പതികളായിരുന്നു ബാരിയും (75) ഹണിയും (70). 2015 ഡിസംബർ 15നായിരുന്നു ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇൻഡോർ പൂളിന്റെ റെയ്‌ലിങ്ങിൽ ഇരുവരുടെയും കഴുത്തിനുചുറ്റും ബെൽറ്റ് കെട്ടി ഇരിക്കുന്നതരത്തിലായിരുന്നു മൃതദേഹങ്ങൾ. അതിനു 2 ദിവസം മുൻപാണ് ഇവരുമായി പലരും അവസാനം സംസാരിച്ചത്. വീടിനുള്ളിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു.

2

പലതരത്തിലുള്ള ഉഹങ്ങൾ വന്നു. ഒരാളെ കൊന്ന് മറ്റേയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പിന്നീട് കരുതിക്കൂട്ടിയുള്ള കൊലയാണെന്നുമുള്ള തരത്തിലും അന്വേഷണം പുരോഗമിച്ചു. പക്ഷേ, 5 വർഷങ്ങൾക്കുശേഷവും ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല. ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പിന്നീട് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.‌

3

ഇവർ താമസിച്ചിരുന്ന നോർത്ത് യോർക്കിലെ മഞ്ഞുമൂടിക്കിടക്കുന്ന പാതയിലൂടെ ഒരാൾ നടന്നുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾ ആരാണ് എന്നത് ഇതുവരെ വ്യക്തതം ആയിട്ടില്ല. കൊലപാതകം നടന്നു 4 വർഷമായപ്പോൾ ഈ സിസിടിവി വിഡിയോ പുറത്തുവിട്ട് ജനങ്ങളിൽനിന്നു പോലീസ് സഹായം തേടി.

6

1974ൽ ബാരി ഷെർമാൻ രൂപീകരിച്ച അപോടെക്സ് പിന്നീട് വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായി. ദാനധർമങ്ങൾക്കായി 50 മില്യൻ ഡോളർ അവർ ചെലവഴിച്ചിട്ടുണ്ട്. മരിക്കുമ്പോൾ ബാരി ഷെർമാന്റെ ആകെ സമ്പാദ്യം 3 ബില്യൻ യുഎസ് ഡോളർ ആയിരുന്നുവെന്നാണ് ഫോർബ്സ് കണക്കാക്കിയിരുന്നത്. ദമ്പതികൾക്ക് ഒരു മകനും മൂന്നു പെൺമക്കളുമാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+