കൊന്നു, ആത്മഹത്യ ചെയ്തു; ലോസാഞ്ചല്‍സ് സര്‍വകലാശാലയില്‍ രണ്ട് മരണം
ലോസാഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്. സംഭവ സ്ഥലത്തു നിന്ന് രണ്ട് മൃതദേഹങ്ങളും തോക്കും കണ്ടെടുത്തു. ഒരാളെ വെടിവച്ച ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 9.45 ഓടെയാണ് സംഭവം. സര്‍വകലാശാലയുടെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിരുന്നു. അക്രമിക്കായി പോലീസ് ക്യാമ്പസ് ഒഴിപ്പിച്ച് വ്യാപക തിരച്ചിലും നടത്തി.

പോലീസിന്റെ വന്‍ സന്നാഹം ക്യാമ്പസില്‍ എത്തിയിരുന്നു. എന്നാല്‍ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്ന് വ്യക്തമായതോടെ സര്‍വകലാശാല സുരക്ഷിതമാണെന്ന് പോലീസ് പ്രഖ്യാപിക്കുകയായിരുന്നു.
മരിച്ചവരെ കുറിച്ചും സംഭവത്തിന്റെ കാരണത്തെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍.












Click it and Unblock the Notifications