ജനുവരി 14 ന് മസ്‌ക്കറ്റ് ഫെസ്റ്റിവല്‍ ആരംഭിക്കും
മസ്‌ക്കറ്റ്: വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ മസ്‌ക്കറ്റില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള മസ്‌ക്കറ്റ് ഫെസ്റ്റിവല്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. ഒമാന്റെ കലാസാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ ടൂര്‍ ഒമാന്‍ സൈക്കിളോട്ട മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
ബര്‍ക്കയിലെ നസീം ഗാര്‍ഡനും അമിറാത്ത് പാര്‍ക്കുമാണ് ഇത്തവണത്തെയും വേദി. നഗരസഭാ അദ്ധ്യക്ഷന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ ശൈഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരിപാടിയെ കുറിച്ചുള്ള തീരുമാനങ്ങള്‍ രൂപപ്പെട്ടത്. അല്‍ഹൈല്‍ ബീച്ച്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ എന്നിവടങ്ങളിലും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ കരാറുകള്‍ക്കും നടപടികള്‍ക്കും വേണ്ട കാര്യങ്ങള്‍ പുരോഗമിക്കുന്നതായി അധിക്രതര്‍ അറിയിച്ചു.












Click it and Unblock the Notifications