ഒമാൻ: ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ, തടവ് വരെ ലഭിക്കാം; കാരണം
മറയുളള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നതിന് കുഴപ്പമില്ല

മസ്കറ്റ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ ഈടാക്കാൻ ഉത്തരവിട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി. ഒരു ദിവസം മുതൽ ആറ് മാസം തടവും ലഭിക്കും. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് വർധിച്ചതോടെയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി രംഗത്തെത്തിയത്.
മറയുളള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നതിന് കുഴപ്പമില്ല. ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നുണ്ടെങ്കിൽ അത് പുറത്തേക്ക് കാണാത്ത രീതിയിൽ മറച്ചുകൊണ്ടായിരിക്കണമെന്നും നഗരസഭയി പുറത്തിറക്കിയ നിർദ്ദേശം വ്യക്തമാക്കുന്നു.
Hair Care: താരൻ പറപറക്കും; തൈര് മുതൽ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ
ബാൽക്കണികളിൽ വസ്ത്രം ഉണക്കാനിടുന്നത് നഗരത്തിന്റെ ഭംഗിക്ക് കോട്ടം ഉണ്ടാക്കും. വസ്ത്രത്തിൽ നിന്ന് വെളളം താഴേക്ക് പതിക്കുന്നത് പൊതുജനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുൻസിപ്പാലിറ്റി പറഞ്ഞു. മരത്തടിയിൽ നിർമ്മിച്ച നെറ്റുകളോ മറ്റോ ഉപയോഗിച്ച് വസ്ത്രം മറയ്ക്കണം. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുത്, മുൻസിപ്പാലിറ്റിയിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.
കൂടാതെ, 3 യൂണിറ്റിൽ കൂടുതൽ ഉള്ള ഏതൊരു റെസിഡൻഷ്യൽ കെട്ടിടവും യൂണിറ്റിന്റെ വാസ്തുവിദ്യാ സാഹചര്യങ്ങളെ ആശ്രയിച്ച് ഓരോ യൂണിറ്റിനും ഒരു ബാൽക്കണി നൽകണം, കൂടാതെ ഈ ബാൽക്കണികൾ അംഗീകൃത കവറിംഗ് മെറ്റീരിയലുകളോ ഘടകങ്ങളോ കൊണ്ട് മൂടിയിരിക്കണം. മെറ്റൽ മെഷ് ഒരു കവറിങ് ഘടകമായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.












Click it and Unblock the Notifications