കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സ് മരിച്ചതോ, അതോ കൊന്നതോ...? പര്‍പ്പിള്‍ റെയ്‌നിന്റെ ശബ്ദം നിലച്ചു

Google Oneindia Malayalam News

മിനിസോട്ട: ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ അന്തരിച്ചു. 57-ാം വയസ്സിലാണ് പ്രിന്‍സിന്റെ ആകസ്മിക മരണം. ദുരൂഹസാചര്യത്തില്‍ വീട്ടിനുള്ളിലാണ് പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്.

1980 കളിലാണ് പ്രിന്‍സ് പോപ്പ് സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. ലോകമെമ്പാടും സംഗീതാസ്വാദകര്‍ പ്രിന്‍സിന്റെ ശബ്ദത്തിന് കാതോര്‍ത്തു. പര്‍പ്പിള്‍ റെയ്ന്‍ എന്ന ആല്‍ബം 1.3 കോടിയിലധികം കോപ്പികള്‍ വിറ്റഴിയ്ക്കപ്പെട്ടു.

Pop Star Prince

മിനിസോട്ടയിലെ വീട്ടിലാണ് പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടത്തിയത്. പേയ്‌സലെ പാര്‍ക്ക് എസ്റ്റേറ്റിലെ വീട്ടില്‍ ലിഫ്റ്റിനുള്ളിലായിരുന്നു മൃതദേഹം. പ്രാദേശിക സമയം പത്ത് മണിയോടെയാണ് മരണം സംഭവിച്ചിട്ടുള്ളത്.

പ്രിന്‍സ് മരിയ്ക്കുന്നതിന് 24 മിനിട്ടുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് തന്നെ എമര്‍ജന്‍സി നമ്പറിലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം എത്തിയിരുന്നു. എന്നാല്‍ ഈ കോള്‍ ചെയ്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പ്രിന്‍സിന്റെ മാനേജര്‍ മരണം സ്ഥിരീകരിച്ച് കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ അതിലും മരണകാരണത്തെ സംബന്ധിച്ച് ഒന്നും പറയുന്നില്ല.

English summary
Prince, who defined the sound of the '80s with songs such as "Kiss" and "Purple Rain" and defied the music industry in a fight for creative freedom, died Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X