കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ട്വീറ്റിന് 1 ഡോളര്‍, ഈ മുസ്ലിം യുവതി കൊടുത്തത് 1000 ഡോളര്‍!

  • By Muralidharan
Google Oneindia Malayalam News

സിഡ്‌നി: ഓരോ ട്വീറ്റിനും 1 ഡോളര്‍ വീതം കൊടുക്കാന്‍ ഇവര്‍ക്ക് ഇതെന്ത് പറ്റി എന്നാണ് ചോദ്യമെങ്കില്‍ സൂസന്‍ കാര്‍ലാന്‍ഡിന് ഉത്തരമുണ്ട്. ഈ 1 ഡോളര്‍ സൂസന്‍ കൊടുക്കുന്നത് വെറുതെ അടിച്ചുപൊളിച്ച് കളയാനല്ല, യുനിസെഫിന്റെ ഫണ്ടിലേക്ക് സംഭാവനയായിട്ടാണ്. ട്വിറ്ററില്‍ തനിക്ക് കിട്ടുന്ന ഓരോ വെറുപ്പ് നിറഞ്ഞ ട്വീറ്റിനുമാണ് സൂസന്‍ 1 ഡോളര്‍ വീതം യുനിസെഫിന് കൊടുക്കുന്നത്.

മെല്‍ബണിലെ സൊനാഷ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയാണ് സൂസന്‍ കാര്‍ലാന്‍ഡ് എന്ന ഈ മുസ്ലിം യുവതി. ട്വിറ്ററില്‍ വരുന്ന ഓരോ ട്രോളുകളും അവഗണിക്കുകയോ മ്യൂട്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ഒക്കെ ആയിരുന്നത്രെ സൂസന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീടാണ് ഈ ആശയം സൂസന് തോന്നിയത്. ഒക്ടോബര്‍ 22 നാണ് തനിക്ക് കിട്ടുന്ന ഓരോ ട്രോളിനും 1 ഡോളര്‍ വെച്ച് സംഭാവന ചെയ്യുമെന്ന കാര്യം സൂസന്‍ പറഞ്ഞത്.

twitter

പതിനഞ്ച് ദിവസം കൊണ്ട് 1000 ഓസ്‌ട്രേലിയന്‍ ഡോളറാണ് സൂസന്‍ സംഭാവന ചെയ്തുകഴിഞ്ഞത്. തനിക്കെതിരെ വംശീയമായും അല്ലാതെയും കിട്ടുന്ന ഓരോ കമന്റിനും പകരമായി നല്ലത് എന്തെങ്കിലും ലോകത്തിന് ചെയ്യണം എന്ന ആഗ്രഹമാണ് സൂസനെ വ്യത്യസ്തമായ ഈ ഉദ്യമത്തിലെത്തിച്ചത്.

മുസ്ലിങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ലോകത്ത് ഒരുപാട് അക്രമങ്ങളും വംശീയ പരാമര്‍ശങ്ങളും നടക്കുന്നതായി സൂസന്‍ ഫെയര്‍ഫാക്‌സ് മീഡിയയില്‍ എഴുതിയ കോളത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ തന്നെ ഇപ്പോള്‍ ബാധിക്കാറില്ല. യുണിസെഫിലേക്കുള്ള തന്റെ സംഭാവനയുടെ അടുത്ത ഗഡു ആയി മാത്രമേ ഇതിനെ ഞാനിപ്പോള്‍ കാണാറുള്ളൂ.

English summary
An Australian Muslim woman has donated close to 1,000 dollars (USD 700) to charity after pledging to give one dollar every time she receives a hate-filled Tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X