കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേറ്റിംഗ് സൈറ്റ് ഇനി രണ്ടാം ഭാര്യമാരെയും കണ്ടെത്തും?

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: പുരുഷന്മാര്‍ക്ക് രണ്ടാം ഭാര്യമാരെ കണ്ടെത്താന്‍ ഡേറ്റിംഗ് വെബ്ബ്‌സൈറ്റുമായി മുസ്ലിം യുവാവ്. സെക്കന്റ് വൈഫ്. കോം എന്ന പേരില്‍ ആരംഭിച്ച വെബ്ബ്‌സൈറ്റ് വിശ്വാസ്യത, സദാചാരം, പഴയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരംഭിച്ചതെന്ന് ഉടമ ആസാദ് ചായ് വാല പറയുന്നു.

ഇതിനകം തന്നെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞ വെബ്ബ്‌സൈറ്റിന് നിലവില്‍ സൈറ്റിന് 35,000 ഉപയോക്താക്കളാണുള്ളത്. സൈറ്റ് സന്ദര്‍ശിക്കുന്നവരില്‍ പലരും ഖുര്‍ ആനിലെ വാചകങ്ങള്‍ കുറിച്ചാണ് മടങ്ങുന്നത്. വിവാഹം കഴിച്ചവരില്‍ ഒരാളോടെങ്കിലും നീതിപുലര്‍ത്താന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രണ്ടോ മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കൂ എന്നര്‍ത്ഥം വരുന്ന വാചകങ്ങളാണ് വെബ്ബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നത്.

dating

ഒന്നാമത്തെ വെബ്ബ്‌സൈറ്റ് വിജയം കണ്ടതോടെ ചെയ് വാല പോളിംഗാമി. കോം എന്ന പേരില്‍ മറ്റൊരു വെബ്ബ്‌സൈറ്റും ആരംഭിച്ചു. എന്നാല്‍ രണ്ടാമത്തെ വെബ്ബ്‌സൈറ്റ് പാശ്ചാത്യ മൂല്യങ്ങള്‍ക്കൊപ്പം ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണെന്നുമാത്രം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വെബ്ബ്‌സൈറ്റില്‍ ഏഴായിരം സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്. സന്തോഷമായിരിക്കാന്‍ പോളിഗാമി വെബ്ബ്‌സൈറ്റിലേക്ക് സ്വാഗതം എന്നാണ് വെബ്ബ്‌സൈറ്റിന്റെ ക്യാപ്ഷന്‍.

ദ്വിഭാര്യാത്വം ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകരമായി പരിഗണിക്കുന്നതിനാല്‍ അത്തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങളെ പിന്തുണക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ഈ യുവാവ് വ്യക്തമാക്കുന്നു. തങ്ങളുടെ അനുവദിക്കുന്ന ബഹുഭാര്യാത്വത്തെ പിന്തുണക്കുകയും എല്ലാവര്‍ക്കും സന്തോഷം പകരുകയുമാണ് താന്‍ വെബ്ബ്‌സൈറ്റിലൂടെ ചെയ്യുന്നതെന്നും ചെയ് വാല പറയുന്നു. എന്നാല്‍ ചെയ് വാലയുടെ വെബ്ബ്‌സൈറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നവരും കുറവല്ല.

English summary
Muslim entrepreneur set up dating website to help men find second wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X