മദ്യം നല്‍കാന്‍ വിസമ്മതിച്ച മുസ്ലീം വിമാന ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍
ന്യൂയോര്‍ക്ക്: യാത്രക്കാര്‍ക്ക് മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുസ്ലീം വനിതാ ജീവനക്കാരിയെ അമേരിക്കന്‍ വിമാനക്കമ്പനിയായ എക്‌സ്പ്രസ് ജെറ്റ് സസ്‌പെന്‍ഡ് ചെയ്തു. ഒപ്പം ജോലി ചെയ്യുന്നവരുടെ പരാതി പ്രകാരമാണ് ഷാരീ സ്റ്റാന്‍ലി എന്ന യുവതിക്കെതിരായ നടപടി. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ മുസ്ലീം മതത്തിലേക്ക് മാറിയത്.
മതപരമായ കാരണത്താലാണ് മദ്യം നല്‍കാന്‍ വിസമ്മതിച്ചതെന്ന് ഇവര്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ മതവിശ്വാസത്ത മാനിക്കാത്ത വിമാനക്കമ്പനിയുടെ നിലപാടിനെ അവര്‍ വിമര്‍ശിച്ചു. ഒരു കമ്പനി എന്ന നിലയില്‍ അവര്‍ തനിക്ക് മതപരമായ ഇളവുകള്‍ നല്‍കേണ്ടതാണെന്നും അവര്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പുവരെ സ്റ്റാന്‍ലി യാത്രക്കാര്‍ക്ക് മദ്യം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ മുസ്ലീം മതത്തിലേക്ക് മാറിയശേഷം യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ സഹ ജീവനക്കാര്‍ക്ക് കൈമാറുകയാണ് പതിവ്. അടുത്തിടെ പുതുതായി ജോലിക്കെത്തിയ ചിലരാണ് സ്റ്റാന്‍ലിയുടെ മദ്യവിരുദ്ധ ജോലിക്കെതിരെ പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ കൗണ്‍സില്‍ ലെന മസ്രി വിമാനക്കമ്പനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ മറ്റു ജീവനക്കാര്‍ക്ക് മദ്യം നല്‍കാമെന്നിരിക്കെ മുസ്ലീം ആയതിന്റെ പേരിലോണോ സ്റ്റാന്‍ലിക്കെതിരെ നടപടി ഉണ്ടായതെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. ജീവനക്കാരിയെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications