കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവാടയിട്ട് വന്ന മുസ്ലിം പെണ്‍കുട്ടിയെ ക്ലാസില്‍ നിന്നും പുറത്താക്കി

Google Oneindia Malayalam News

പാരീസ്: പാവാടയിട്ട് വന്നാല്‍ 15 കാരിയെ ക്ലാസില്‍ നിന്നും പുറത്താക്കുമോ. പാവാടയ്ക്ക് നീളം കുറഞ്ഞത് കാരണം ഏതെങ്കിലും മുസ്ലിം വിശ്വാസികളാണ് പെണ്‍കുട്ടിയെ ക്ലാസില്‍ നിന്നും പുറത്താക്കിയത് എന്ന് കരുതല്ലേ. ഇത് നേരെ തിരിച്ചാണ് സംഭവം. മതചിഹ്നം എന്ന രീതിയില്‍ നീളന്‍ പാവാട ധരിച്ച് ക്ലാസില്‍ വന്ന പെണ്‍കുട്ടിയാണ് ക്ലാസില്‍ നിന്നും പുറത്തായത്.

മുസ്ലീം സ്ത്രീകള്‍ ശരീരം മൂടാന്‍ ഉപയോഗിക്കുന്ന നീളന്‍ പാവാടയിട്ടതിന് ഇതിന് മുമ്പും ഒരു തവണ പെണ്‍കുട്ടിയെ ക്ലാസില്‍ കയറ്റാതിരുന്നിട്ടുണ്ട്. മതചിഹ്നങ്ങള്‍ പാടില്ല എന്ന ഫ്രാന്‍സിലെ സ്‌കൂളുകളുടെ പോളിസിയെത്തുടര്‍ന്നാണ് ഇത്. ഒരു പെണ്‍കുട്ടിയെ മാത്രമായി നിയമത്തില്‍ നിന്നും ഒവിവാക്കാന്‍ പറ്റില്ല. മതചിഹ്നങ്ങളില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് വരാന്‍ പറഞ്ഞാണ് പെണ്‍കുട്ടിയെ തിരിച്ചയച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഓഫീസറായ പാട്രീസ് ഡുടോട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

young-woman

താന്‍ സാധാരണ ധരിക്കാറുള്ള വസ്ത്രം തന്നെയാണ് സ്‌കൂളില്‍ ഉപയോഗിച്ചതെന്നാണ് സാറ എന്ന ഈ വിദ്യാര്‍ഥിനി പറയുന്നത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അതില്‍ ഉണ്ടായിരുന്നില്ല. അതേസമയം മുസ്ലിം വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ സംഭവം ട്വിറ്ററിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വെള്ളക്കാര്‍ ആരെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാല്‍ അതില്‍ പ്രശ്‌നമില്ല എന്നും മുസ്ലിങ്ങളാണെങ്കില്‍ അത് മതചിഹ്നമാകുന്നത് എങ്ങനെ എന്നാണ് ഉയരുന്ന ചോദ്യം. ഫ്രാന്‍സിലെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയാക്കിമാറ്റാനും ഈ സംഭവം പലരും ഉപയോഗിക്കുന്നുണ്ട്.

English summary
Muslim girl banned from class for wearing long skirt in France.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X