കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം സ്‌ക്വയറില്‍ രാമന്റെ ചിത്രമുണ്ടാകില്ല... മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തം... കമ്പനി പിന്മാറി

Google Oneindia Malayalam News

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറില്‍ രാമന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പരസ്യ കമ്പനി പിന്‍മാറി. മുസ്ലിം സംഘനടകളുടെയും പ്രമുഖ വ്യക്തികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണിത്. ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമ്പോള്‍ ടൈം സ്‌ക്വയറില്‍ മുഴുവന്‍ സമയം രാമന്റെ ചിത്രം മിന്നിമറിയുമെന്ന് ചില സംഘടനകള്‍ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്. ഇസ്ലാമാഫോബിയ വളര്‍ത്തുന്ന നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് പരാതി ലഭിച്ചു. ബിജെപി സര്‍ക്കാര്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നുവെന്നും പരാതി ഉയര്‍ന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ

എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ

ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിലെ ബില്‍ബോര്‍ഡുകളില്‍ രാമന്റെ ചിത്രങ്ങളും ക്ഷേത്ര രൂപവും പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. ആഗസ്റ്റ് അഞ്ചിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ ഈ പ്രദര്‍ശനം തുടരാനും ഹിന്ദു സംഘടനകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

മുസ്ലിം സംഘടനകളുടെ പരാതി

മുസ്ലിം സംഘടനകളുടെ പരാതി

പരസ്യ കമ്പനിയായ ബ്രാന്‍ഡഡ് സിറ്റീസ് ആണ് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ പ്രധാന ബോര്‍ഡുകളുടെ പരസ്യം ഏറ്റെടുക്കുന്നത്. ന്യൂയോര്‍ക്ക് മേയര്‍ക്കും പരസ്യ കമ്പനിക്കും മുസ്ലിം സംഘടനകള്‍ പരാതി നല്‍കിയതോടെയാണ് രാമന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് ക്ലാരിയോണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കൂറ്റന്‍ സ്‌ക്രീന്‍

കൂറ്റന്‍ സ്‌ക്രീന്‍

ന്യൂയോര്‍ക്കിലെ നസ്ദകിന്റെ കൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ 17000 ചതുരത്ര അടിയുണ്ട്. ഈ ഗണത്തില്‍ ലോകത്തിലെ പ്രധാനപ്പെട്ടതായി പരിഗണിക്കപ്പെടുന്ന പരസ്യ ബോര്‍ഡാണിത്. ഈമാന്‍ നെറ്റ് എന്ന മുസ്ലിം സംഘടനാ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തുവന്നത്. കൂടാതെ ചില ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചു.

പ്രമുഖര്‍ക്കെല്ലാം പരാതി

പ്രമുഖര്‍ക്കെല്ലാം പരാതി

ന്യൂയോര്‍ക്ക് മേയര്‍, ഗവര്‍ണര്‍, സെനറ്റര്‍മാര്‍, പ്രതിനിധി സഭാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇവര്‍ പരാതി നല്‍കി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പരസ്യം നല്‍കില്ലെന്ന് കമ്പനി അറിയിച്ചുവെന്ന് ഈമാന്‍ നെറ്റ് പ്രസിഡന്റ് ഡോ. ശൈഖ് ഉബൈദ് പറഞ്ഞു. ബഹുസ്വരതയുടെയും മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ചയുടെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ചരിത്ര നിമിഷം

അയോധ്യയിലെ ചരിത്ര നിമിഷം

അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സിഹാനിയാണ് ടൈം സ്‌ക്വയറിലെ രാമ ചിത്ര പ്രദര്‍ശനത്തെ കുറിച്ച് കഴിഞ്ഞാഴ്ച പറഞ്ഞത്. അയോധ്യയിലെ ചരിത്ര നിമിഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയ് ശ്രീറാം എന്ന വാചകം, രാമന്റെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ഷേത്ര മാതൃക എന്നിവയെല്ലാമാണ് രാത്രി വരെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

നരേന്ദ്ര മോദി തറക്കല്ലിടും

നരേന്ദ്ര മോദി തറക്കല്ലിടും

ബുധനാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂറോളം അയോധ്യയിലുണ്ടാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നിരവധി പ്രമുഖര്‍ ചടങ്ങിനെത്തുമെന്നാണ് വിവരം.

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍

English summary
Muslim groups opposed: ad company will not be showing images of Lord Ram on Times Square
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X