തീവ്രവാദികളില്‍ നിന്നും ഫ്രഞ്ചുകാരെ രക്ഷിച്ച ഈ മുസ്ലീം ഹീറോയെ ഫ്രാന്‍സ് ആദരിയ്ക്കുന്നു, കാണൂ
പാരീസ്: ഷാര്‍ലി ഹെബ്ദോയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഫ്രാന്‍സിലെ മുസ്ലിങ്ങള്‍ അനുഭവിച്ച് മാനസിക വിഷമം ചെറുതല്ല. ഇനി ഫ്രാന്സല്ല മറ്റ് ഏത് രാജ്യമായാലും ഇസ്ലാം തീവ്രവാദികള്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ തീവ്രവാദികളായി പലപ്പോഴും മുദ്രകുത്തപ്പെടുന്നത് ആ സമൂഹം ഒന്നടങ്കമാണ്. ഏറെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണിത്. പാരീസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കി മുസ്ലീം തീവ്രവാദി നടത്തിയ ആക്രമണത്തില്‍ രക്ഷകനായത് മറ്റൊരു മുസ്ലീമാണ്.
മാലിക്കാരനായ ഒരു 24 കാരന് വിശ്വാസി. തോക്കിന് മുനയിലും അടിപതറാതെ മാളില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തിയ മിടുക്കന്. ഫ്രാന്‍സിലെ മാധ്യമങ്ങള്‍ ഉള്‍പ്പടെ വാഴ്ത്തിപ്പാടുന്ന ഹീറോയുടെ പേര് ലാസ്സന ബാത്തിലി. ഇനി കഥയിലേയ്ക്ക്...അല്ല ലാസന്നയുടെ ഹീറോയിസത്തിലേയ്ക്ക്...

ലാസ്സന്ന ബാത്തിലി
ഫ്രാന്‍സിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 24കാരനായ ലാസന്ന ബാത്തിലി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാത്തിലി ഫ്രാന്‍സില്‍ എത്തുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിയ്ക്ക് കയറിയതോടെ ജൂതന്മാരുമായി അടുത്ത സൗഹൃം. ഒരു ജൂതപ്പെണ്ണിനെയും വിവാഹം കഴിച്ച് ഫ്രാന്‍സില്‍ താമസിയ്ക്കൂ എന്ന് സുഹൃത്തുകള്‍ കളിയാക്കുമായിരുന്നു

ബാത്തിലി എന്ന ഹീറോ
ജനവരി ഒന്‍പതിനാണ് തീവ്രവാദികള്‍ സൂപ്പര്മാര്ക്കറ്റിലുള്ളവരെ ബന്ധികളാക്കിയത്. ആളുകളെ കോള്‍ഡ് സ്റ്റോറേജില്‍ എത്തിച്ച് ഒളിച്ചിരിയ്ക്കാന് സഹയാച്ചതും തീവ്രവാദിയുടെ കണ്ണില്‍ പെടാതെ കാത്തതും ഈ യുവാവിയിരുന്നു. മണിയ്ക്കൂറുകളോളമാണ് ബാത്തിലി ആളുകള്‍ക്ക് സംരക്ഷണമെകിയത്. റെഫ്രിജറേറ്റര്‍ അച്ചും ലൈറ്റുകള്‍ അണച്ചും എല്ലാവരേയും സുരക്ഷിതരാക്കി. പൊലീസിനോട് വിവരങ്ങളെല്ലാം കൃത്യമായി പറഞ്ഞു

ബാത്തിലിയുടെ വാക്കുകള്‍
പേടിച്ച് വിറച്ച ആളുകളോട് ബാത്തിലി പറഞ്ഞ വാക്കുകളാണിത്. 'ഒരിയ്ക്കലും അവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ ആകില്ല, നിങ്ങളളിവിടെ സുരക്ഷിതരാണ്. എല്ലാവരും സമാധാനമായിരിയ്ക്കൂ..ഒരു പക്ഷേ അവര്‍ നിങ്ങളെ കണ്ടെത്തിയാലും ഒന്നും സംഭവിയ്ക്കില്ല..ഇവിടെ ഞാനുണ്ട്'. ആത്മവിശ്വാസം നിറഞ്ഞ ആ വാക്കുകള്‍ മതിയായിരുന്നു ബന്ധിയാക്കപ്പെട്ടവര്‍ക്ക് കരുത്തേകാന്‍

തീവ്രവാദിയെന്ന് തെറ്റിദ്ധരിയ്ക്കപ്പെട്ടു
ആളുകളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തിലെത്തിച്ചെങ്കിലും പൊലീസുകാര്‍ ബാത്തിലിയും തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ സത്യസന്ധത പൊലീസിന് മുന്നില്‍ തെളിയിക്കാനും അവരെ സഹായിക്കാനും ഈ യുവാവിന് കഴിഞ്ഞു

ഫ്രഞ്ച് പൗരത്വം നല്കി ആദരിയ്ക്കും
ബന്ധികളെ രക്ഷിച്ചതിന് ഫ്രഞ്ച് പൗരത്വം നല്കി ബാത്തിലിയെ ആദരിയ്ക്കാനാണ് ഫ്രാന്‍സ് തീരുമാനിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പൗരത്വത്തിനിന് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു.

തീവ്രവാദി ആക്രമണം
ഫ്രാന്‍സില്‍ തുടരെയുണ്ടായ ഇസ്ലാം തീവ്രവാദി ആക്രമണങ്ങളില്‍ ഒട്ടേറെപ്പേരാണ് കൊല്ലപ്പെട്ടത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications