ബുദ്ധമത വിശ്വാസിയെ മുസ്ലീം തീവ്രവാദികള്‍ കൊന്നു
ബാങ്കോക്ക്: ബുദ്ധമത വിശ്വാസിയായ അധ്യാപികയെ തായ്‌ലാന്‍ഡിലെ മുസ്ലീം കലാപകാരികള്‍ വധിച്ചു. വെടിവച്ച് കൊന്നതിന് ശേഷം ഇവരെ ചുട്ടുകരിക്കുകയായിരുന്നു.
മാര്‍ച്ച് 14 വെള്ളിയാഴ്ച തെക്കന്‍ തായ്‌ലാന്‍ഡില്‍ ആണ് സംഭവം നടന്നത്. തലക്ക് രണ്ട് തവണ വെടിവച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ഇംഗ്ലീഷ് അധ്യാപികയായ ഇവര്‍ തന്റെ മോട്ടാര്‍ സൈക്കിളില്‍ ജോലി സ്ഥലത്തേക്ക് പോകുന്പോഴായിരുന്നു ആക്രമണം. മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ എത്തിയ കലാപകാരിയാണ് വെടിവച്ചത്. കൂടെയത്തിയ മറ്റ് കലാപകാരികളും ചേര്‍ന്ന് അധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ചു.
മുസ്ലീം തീവ്രവാദത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട അധ്യാപികയെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപികയോട് വ്യക്തിപരമായി ആര്‍ക്കും ശത്രുത ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കൊല നടത്തിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
2004 മുതല്‍ തായ്‌ലാന്‍ഡില്‍ ഇസ്ലാമിക തീവ്രവാദം ശക്തമാണ്. ബുദ്ധമത വിശ്വാസികള്‍ക്ക് നേരെയാണ് പലപ്പോഴും കലാപകാരികളുടെ ആക്രമണം ഉണ്ടാകുന്നത്. ഇക്കാലയളവില്‍ അയ്യായിരത്തോളം ബുദ്ധമത വിശ്വാസികളാണ് തായ്‌ലാന്‍ഡില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications