• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീം പള്ളിയില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

  • By Soorya Chandran

ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന യുദ്ധാന്തരീക്ഷത്തെ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള യുദ്ധമെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ കാര്യങ്ങളെ അങ്ങനെ കാണരുതെന്നാണ് ഇപ്പോഴത്തെ മാര്‍പാപ്പ പറയുന്നത്.

ലോകത്തിന് മുന്നില്‍ സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ട് മാര്‍പാപ്പ ഇസ്താംബുളിലെ മുസലീം പളളിയില്‍ പ്രാര്‍ത്ഥനയും നടത്തി.

ഇസ്താംബുളിലെ ചരിത്രപ്രധാനമായ ബ്ലൂ മോസ്‌കിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത്. ഇസ്താംബുള്‍ ഗ്രാന്റ് മുഫ്തി റഹ്മി യാറാനൊപ്പമായിരുന്നു പ്രാര്‍ത്ഥന. മക്കയിലേക്ക് നോക്കി നിന്ന് പ്രാര്‍ത്ഥിച്ച മാര്‍പാപ്പ പ്രാര്‍ത്ഥനക്കൊടുവില്‍ മുഖം കുനിക്കുകയും ചെയ്തു.

തുര്‍ക്കി പ്രസിഡന്റുമായും മാര്‍പാപ്പ ചര്‍ച്ച നടത്തിയിരുന്നു. തീവ്രവാദത്തെ അപലപിക്കാന്‍ മുസ്ലീം സമൂഹം തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐസിസിനെതിരെ രംഗത്ത് വരാനും പോപ്പ് ആവശ്യപ്പെട്ടു.

എല്ലാ ക്രിസ്ത്യാനികളും യാഥാസ്ഥിതികരാണ് എന്ന് പറയാന്‍ കഴിയില്ലല്ലോ. അതുപോലെ എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്നും പറയാന്‍ കഴിയില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Pope Francis has urged Muslim leaders around the world to condemn terrorism carried out in the name of Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X