കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ചാവേറിനെ കെട്ടിപ്പിടിച്ച യഥാര്‍ത്ഥ മുസല്‍മാന്‍... രക്ഷിച്ചത് അനേകം പേരെ

Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസില്‍ ചേര്‍ന്ന മുസ്ലീങ്ങളെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്ത. അതിന്റെ പേരില്‍ ഒരു സമുദായത്തെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിയ്ക്കുന്ന ചിലരും ഇവിടെ ഉണ്ട്.

എന്നാല്‍ ഐസിസിന്റെ ചാവേറിനെ സ്വന്തം ജീവന്‍ കൊണ്ട് തടുത്ത ഒരു മുസല്‍മാനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇറാഖില്‍ നിന്ന് വരുന്നത്. നജി ഷേക്കര്‍ അല്‍ ബല്‍ദാവി രക്ഷപ്പെടുത്തിയത് ഒരുപാട് മനുഷ്യ ജീവനുകളാണ്.

Neji Shaker

ഇറാഖിലെ ബലാദ് നഗരത്തില്‍ ആയിരുന്നു സംഭവം. പ്രദേശത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്‌ഫോടനം നടത്താനെത്തിയ ഐസിസ് ചാവേറിനെയാണ് നജി ഷേക്കര്‍ തടഞ്ഞത്. തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് കടക്കുകയായിരുന്ന ചാവേറിനെ നെജി ഷേക്കര്‍ തടഞ്ഞുവച്ചു. അയാള്‍ക്ക് നീങ്ങാനാകാത്ത വിധം കെട്ടിപ്പിടിച്ചു.

ശരീരത്തില്‍ കെട്ടിവച്ച ബോംബ് പൊട്ടിയ്ക്കുന്നതിനായി ചാവേര്‍ സ്വിച്ച് അമര്‍ത്തിയിരുന്നു. അപ്പോഴായിരുന്നു നെജിയുടെ അപ്രതീക്ഷിത നീക്കം. ബോംബ് പൊട്ടിത്തെറിച്ചു. ചാവേറും നെജി ഷേക്കറും പൊട്ടിത്തെറിച്ചു. പക്ഷേ സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കാന്‍ നെജിയ്ക്ക് കഴിഞ്ഞു. 37 പേര്‍ കൊല്ലപ്പെട്ടു. എഴുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടേയ്ക്കുമായിരുന്ന ഒരു ആക്രമണമായിരുന്നു അത്. എന്നാല്‍ നെജി ഷേക്കറിന്റെ ജീവത്യാഗത്തിലൂടെ മരണ സംഖ്യ കുറഞ്ഞു.

English summary
Najih Shaker Al-Baldawi, a local resident of Balad city in Iraq stopped a suicide bomber from the Islamic State of Iraq and Al-Sham (ISIS) from claiming many lives at his town’s Sayyed Mohammad Shrine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X