മുസ്ലിമാണോ, ജയിലില്‍ താടി വളര്‍ത്താം
വാഷിംഗ്ടണ്‍: ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുന്ന മുസ്ലിം പുരുഷന്മാര്‍ക്ക് അര ഇഞ്ച് നീളത്തില്‍ വരെ താടിവളര്‍ത്താമെന്ന് കോടതി. മതിവിശ്വാസം അനുസരിച്ച് ഇത്രയും നീളത്തില്‍ താടി വളര്‍ത്തുന്നതില്‍ നിന്നും തടവുകാരെ ജയില്‍ അധികൃതര്‍ക്ക് തടയാനാകില്ല എന്നും അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
നിലവില്‍ കാലിഞ്ച് (അര സെന്റിമീറ്റര്‍) നീളത്തില്‍ താടി വളര്‍ത്താന്‍ മാത്രമേ അമേരിക്കയില്‍ ജയില്‍ത്തടവുകാര്‍ക്ക് അനുവാദമുള്ളൂ. അര ഇഞ്ച് (ഒരു സെന്റീമീറ്റര്‍) നീളത്തിലെങ്കിലും താടി വളര്‍ത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്രിഗറി ഹോള്‍ട്ട് അഥവാ അബ്ദുള്‍ മാലിക് മുഹമ്മദ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

ഇപ്പോഴത്തേതിന്റെ ഇരട്ടി നീളത്തില്‍ താടി വളര്‍ത്താന്‍ അനുവദിക്കണം എന്നാണ് ഇയാളുടെ ആവശ്യം. കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അബ്ദുള്‍ മാലിക് മുഹമ്മദ്. താടി വളര്‍ത്തുന്ന കാര്യത്തില്‍ ജയിലിലെ നിയന്ത്രണം മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതാണ് എന്ന് ജഡ്ജി സാമുവല്‍ അലിറ്റോ വിധിന്യായത്തില്‍ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാണ് ജയിലിലെ തടവുകാരെ താടി വളര്‍ത്താന്‍ അനുവദിക്കാത്തത്. ട്രിം ചെയ്ത് താടി വെക്കാന്‍ അമേരിക്കയിലെ 40 സംസ്ഥാനങ്ങളിലെ ജയിലുകളഇലും അനുവാദമുണ്ട്. ബാക്കി 10 സംസ്ഥാനങ്ങളില്‍ ഇതില്ല. തടവുകാരുടെ മുടിയുടെ നീളത്തില്‍ താടിയുടേത് പോലുള്ള നിയന്ത്രണങ്ങള്‍ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല.












Click it and Unblock the Notifications