കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരം മാറിപോയാല്‍ ടെററിസ്റ്റ് എന്ന് മുദ്രകുത്തും; മുസ്ലീം വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു

  • By Neethu
Google Oneindia Malayalam News

ലണ്ടന്‍: അക്ഷരതെറ്റുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സംഭവിക്കുന്നതാണ്. ഒരക്ഷരം മാറിപോയ തെറ്റാണ് പത്ത് വയസ്സുകാരന്‍ ചെയ്തത്.

താമസിക്കുന്നത് എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമെഴുതിയ്ത് ' ടെററിസ്റ്റ്' എന്നായി പോയി. കുട്ടി ഉദ്യേശിച്ചത് ' ടെറസ്ഡ് ഹൗസ്' എന്നാണ്.

teacher-beats-student

യുകെയിലുള്ള കുട്ടികളില്‍ സംശയപരമായി എന്തെങ്കിലും നിരീക്ഷിക്കുകയാണെങ്കില്‍ പോലീസില്‍ അറിയുക എന്നത് അധ്യാപകരുടെ കടമയാണ്. എന്നാല്‍ പത്ത് വയസ്സുകാരന് സംഭവിച്ചത് അക്ഷരതെറ്റ് മാത്രമാണെന്ന് ചിന്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കാഞ്ഞത് വിദ്യാര്‍ത്ഥി മുസ്ലീം ആയത് കൊണ്ടാണോ?

കുട്ടിയുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയ പോലീസ് കമ്പ്യൂട്ടറും മറ്റും പരിശോധിച്ചു. എന്നാല്‍ അക്ഷരത്തില്‍ മാത്രമെ തെറ്റ് കണ്ട് പിടിക്കാന്‍ കഴിഞ്ഞുള്ളൂ. സംഭവത്തിന് ശേഷം കുട്ടിയ്ക്ക് എഴുതാന്‍ തന്നെ ഭയമാണെന്ന് വീട്ടുക്കാര്‍ പറയുന്നു. ബ്രിട്ടണിലെ മുസ്ലീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിഖ്ദാദ് വേര്‍സി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

English summary
muslim student in uk make spelling mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X