കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയിലെ തട്ടം ഇനി ഉണ്ടാവില്ല,തട്ടമെടുത്ത് തൂങ്ങി മരിക്കുന്നതാകും നല്ലത്;മുസ്ലീം അധ്യാപികയ്ക്ക് ഭീഷണി

അമേരിക്കയിലെ സ്കൂള്‍ അധ്യാപികയായ മൈറാഹ് ടെലിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

വാഷിങ്ടണ്‍: 'മിസിസ് ടെലി, നിങ്ങളുടെ തലയിലെ തട്ടം ഇനി അധികനാള്‍ ഉണ്ടാവില്ല. അത് കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുന്നതാകും നിങ്ങള്‍ക്ക് നല്ലത്' അമേരിക്കയിലെ സ്‌കൂള്‍ അധ്യാപികയായ മൈറാഹ് ടെലിയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിലെ വരികളാണിവ. തനിക്ക് ലഭിച്ച ഭീഷണി സന്ദേശം മൈറാഹ് ടെലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അമേരിക്കയിലെ ഗ്വിനറ്റ് കൗണ്ടി സ്‌കൂളിലെ അധ്യാപികയാണ് 24കാരിയായ മൈറാഹ് ടെലി എന്ന മുസ്ലീം യുവതി. നവംബര്‍ 11 വെള്ളിയാഴ്ചയാണ് മൈറാഹ് ടെലി തനിക്ക് ലഭിച്ച ഭീഷണി സന്ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തട്ടം ഇനി നിങ്ങളുടെ തലയില്‍ ഉണ്ടാവില്ലെന്നും അതിനെക്കാള്‍ മുന്നേ തട്ടമെടുത്ത് കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുന്നതാകും നിങ്ങള്‍ക്ക് നല്ലതെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. കറുത്ത മഷി കൊണ്ട് എഴുതിയ കത്തില്‍ താഴെ അമേരിക്ക എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മൈറാഹ് ടെലി എന്ന സ്‌കൂള്‍ അധ്യാപിക

മൈറാഹ് ടെലി എന്ന സ്‌കൂള്‍ അധ്യാപിക

അമേരിക്കയിലെ ഗ്വിനറ്റ് കൗണ്ടി സ്‌കൂളിലെ അധ്യാപികയാണ് മൈറാഹ് ടെലി. ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സ്‌കൂളിലെ അധ്യാപികയ്ക്ക് നേരിടേണ്ട ഭീഷണി അതിഗൗരവമായാണ് കാണുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

വെറുപ്പിന്റെ രാഷ്ട്രീയം നല്ലതല്ല

വെറുപ്പിന്റെ രാഷ്ട്രീയം നല്ലതല്ല

താന്‍ തട്ടം ധരിക്കുന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണെന്നും താനും തന്റെ സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസിലാക്കാനാണ് ഈ ഭീഷണിക്കത്ത് പോസ്റ്റ് ചെയ്യുന്നതെന്നുമാണ് ടെലി ഫെയ്‌സ്ബുക്കില്‍ പറയുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം അമേരിക്കയ്ക്ക് നല്ലതെല്ലെന്നും ടെലി അഭിപ്രായപ്പെടുന്നു.

ഫെയ്‌സ്ബുക്കില്‍ ടെലി പോസ്റ്റ് ചെയ്ത് ഭീഷണി സന്ദേശത്തിന്റെ ചിത്രം

ഫെയ്‌സ്ബുക്കില്‍ ടെലി പോസ്റ്റ് ചെയ്ത് ഭീഷണി സന്ദേശത്തിന്റെ ചിത്രം

കറുത്ത മഷി കൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തിന് താഴെ അമേരിക്കയുടെ പതാകയുടെ ചിത്രവും വരച്ചിട്ടുണ്ട്.

English summary
A Muslim Teacher in US posted on Facebook About a threatening note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X