കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ഭീകരരുടെ ലക്ഷ്യം ഹിന്ദുക്കളും ബുദ്ധമതക്കാരും,ബാങ്കോക്ക് സ്‌ഫോടനത്തില്‍ 22മരണം

  • By Sruthi K M
Google Oneindia Malayalam News

ബാങ്കോക്ക്: ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 120 ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ കൂടുതലും ഹിന്ദുക്കളും ബുദ്ധമതക്കാരുമാണ്. ബാങ്കോക്കിലെ എരാവന്‍ ക്ഷേത്രത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരും വിദേശികളും ഉള്‍പ്പെടും.

തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാധമിക നിഗമനം. ജനസാന്ദ്രത കൂടുതലുള്ള സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. ബാങ്കോക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് എരാവന്‍ ക്ഷേത്രം. ഇതിനടുത്ത് ഷോപ്പിങ് മാളുകളും വലിയ ഹോട്ടലുകളും ഉണ്ട്. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഈ പരിസരത്ത് ഉണ്ടാകുന്നതാണ്.

bangkokattack

പന്ത്രണ്ടോളം പേര്‍ സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിലരെ രക്ഷിക്കാനായില്ല. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തില്‍ ഒട്ടേറെ വാഹനങ്ങളും സമീപത്തുള്ള കടകളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനസ്ഥലത്തുനിന്ന് പൊട്ടാതെ കിടന്ന മറ്റൊരു ബോംബ് കണ്ടെത്തി പോലീസ് നിര്‍വീര്യമാക്കുകയായിരുന്നു. മുസ്ലീം ഭീകരര്‍ തന്നെയാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. വിദേശികളെയും ഹിന്ദുക്കളെയുമാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

English summary
A huge bomb explosion that appeared to target a popular Hindu shrine in central Bangkok thailand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X