പര്‍ദ്ദ ധരിച്ച മുസ്ലീം യുവതിയെ ബാറ്റ്മാന് എന്നു വിളിച്ച് അധിക്ഷേപിച്ചു
ലണ്ടന്‍: പര്‍ദ്ദ ധരിച്ച മുസ്ലീം യുവതിയെ ബാറ്റ്മാന് എന്നു വിളിച്ച് അധിക്ഷേപിച്ചതായി ആരോപണം.ലണ്ടനിലാണ് സംഭവം. രണ്ടു കുട്ടികളുമായി നഗരത്തിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 25 കാരി അഹ്ലാം സയീദിനെയാണ് ഒരു യുവാവ് കുട്ടികളുടെ മുന്നില്‍ വച്ച് അധിഷേപിച്ചത്. എന്നാല്‍ ഭയന്നു പിന്തിരിയാതെ സയീദ് ഈ രംഗങ്ങളെല്ലാം തന്റെ മൊബൈലില്‍ പകര്‍ത്തിയത് യുവാവിന് വിനയായി.
സയീദിന്റെ പിന്നാലെ നടന്ന് ബാറ്റ്മാന് ബാറ്റ്മാന് എന്നു വിളിച്ചു അധിഷേപിക്കുന്നതും എന്തിനാണ് പര്‍ദ്ദ ധരിച്ചിരിക്കുന്നതെന്നു ചോദിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങളുടെ മുഖം പോലും കാണുന്നില്ല, നിങ്ങള്‍ സ്ത്രീയാണോ പുരുഷനാണോ എന്നാര്‍ക്കും മനസ്സിലാവില്ലല്ലോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായക്കാരുടെ രാജ്യമാണിതെന്നും യുവാവ് പറയുന്നു.

വിവരമില്ലാത്തവര്‍ ഇങ്ങനെ എന്തും വിളിച്ചു പറയും എന്നാണ് ബാറ്റ്മാന് വിളിക്കെതിരെ സയീദിന്റെ പ്രതികരണം. സയീദിനു രണ്ടു വയസ്സുളളപ്പോഴാണ് കുടുബം ലണ്ടനിലേയ്ക്ക് മാറി താമസിക്കുന്നത്. വീട്ടില്‍ താന്‍ മാത്രമാണ് പര്‍ദ്ദ ധരിക്കുന്നത്. പര്‍ദ്ദ ധരിക്കുന്നതു വീട്ടുകാര്‍ വിലക്കിയിരുന്നതാണെന്ന് സയീദ് ബ്രിട്ടീഷ് പത്രമായ ഈവനിങ് സ്റ്റാന്ഡേര്ഡിനോടു പറഞ്ഞു.
എന്തു വസ്ത്രം ധരിക്കണമെന്നുളളത് നമ്മുടെ തീരുമാനമാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ച് ബ്രസല്‍സ്, പാരീസ് ആക്രമണങ്ങള്‍ക്കു ശേഷം ഇത്തരം അനുഭവങ്ങള്‍ കൂടുതലാണെന്നും സയീദ് പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications