കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ ധരിച്ച മുസ്ലീം യുവതിയെ ബാറ്റ്മാന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചു

Google Oneindia Malayalam News

ലണ്ടന്‍: പര്‍ദ്ദ ധരിച്ച മുസ്ലീം യുവതിയെ ബാറ്റ്മാന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചതായി ആരോപണം.ലണ്ടനിലാണ് സംഭവം. രണ്ടു കുട്ടികളുമായി നഗരത്തിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 25 കാരി അഹ്‌ലാം സയീദിനെയാണ് ഒരു യുവാവ് കുട്ടികളുടെ മുന്നില്‍ വച്ച് അധിഷേപിച്ചത്. എന്നാല്‍ ഭയന്നു പിന്തിരിയാതെ സയീദ് ഈ രംഗങ്ങളെല്ലാം തന്റെ മൊബൈലില്‍ പകര്‍ത്തിയത് യുവാവിന് വിനയായി.

സയീദിന്റെ പിന്നാലെ നടന്ന് ബാറ്റ്മാന്‍ ബാറ്റ്മാന്‍ എന്നു വിളിച്ചു അധിഷേപിക്കുന്നതും എന്തിനാണ് പര്‍ദ്ദ ധരിച്ചിരിക്കുന്നതെന്നു ചോദിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങളുടെ മുഖം പോലും കാണുന്നില്ല, നിങ്ങള്‍ സ്ത്രീയാണോ പുരുഷനാണോ എന്നാര്‍ക്കും മനസ്സിലാവില്ലല്ലോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായക്കാരുടെ രാജ്യമാണിതെന്നും യുവാവ് പറയുന്നു.

muslim-girl

വിവരമില്ലാത്തവര്‍ ഇങ്ങനെ എന്തും വിളിച്ചു പറയും എന്നാണ് ബാറ്റ്മാന്‍ വിളിക്കെതിരെ സയീദിന്റെ പ്രതികരണം. സയീദിനു രണ്ടു വയസ്സുളളപ്പോഴാണ് കുടുബം ലണ്ടനിലേയ്ക്ക് മാറി താമസിക്കുന്നത്. വീട്ടില്‍ താന്‍ മാത്രമാണ് പര്‍ദ്ദ ധരിക്കുന്നത്. പര്‍ദ്ദ ധരിക്കുന്നതു വീട്ടുകാര്‍ വിലക്കിയിരുന്നതാണെന്ന് സയീദ് ബ്രിട്ടീഷ് പത്രമായ ഈവനിങ് സ്റ്റാന്‍ഡേര്‍ഡിനോടു പറഞ്ഞു.

എന്തു വസ്ത്രം ധരിക്കണമെന്നുളളത് നമ്മുടെ തീരുമാനമാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ച് ബ്രസല്‍സ്, പാരീസ് ആക്രമണങ്ങള്‍ക്കു ശേഷം ഇത്തരം അനുഭവങ്ങള്‍ കൂടുതലാണെന്നും സയീദ് പറയുന്നു.

English summary
A 25-year-old British Muslim woman wearing a long gown and face veil was racially abused and called "Batman" by a man while shopping in a grocery store here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X