കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ചാല്‍ ഭീകരവാദി; അമേരിക്കയില്‍ പൊലീസിനും രക്ഷയില്ല, ട്രംപ് ഇഫക്ട്!!

  • By Sandra
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ ഭീകരവാദിയെന്ന് വിളിച്ച് അക്രമിച്ചു. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 38കാരിയായ ഉദ്യോഗസ്ഥയ്ക്കാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് ആക്രമണമുണ്ടായത്. സഹപ്രവര്‍ത്തകര്‍ ഹിജാബ് വലിച്ചഴിയ്ക്കാന്‍ ശ്രമിച്ചുവെന്നും മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം.

2006ല്‍ യുഎസ് പൊലീസില്‍ ജോലിയില്‍ പ്രവേശിച്ച ഡാനിയേല് അലംറാണിയെയാണ് സഹപ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. അമേരിക്കയില്‍ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.

ജോലി സ്ഥലത്ത് പീഡനം

ജോലി സ്ഥലത്ത് പീഡനം

2006ല്‍ ന്യൂയോര്‍ക്ക് പൊലീസില്‍ ചേര്‍ന്ന ഡാനിയേലെ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. നേരത്തെ 2008ല്‍ ഹിജാബ് ധരിച്ച് ജോലിയ്‌ക്കെത്തിയപ്പോള്‍ ഹിജാബ് വലിച്ച് കീറുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഭീകരവാദിയും താലിബാനും

ഭീകരവാദിയും താലിബാനും

ഹിജാബ് ധരിച്ച് ഡ്യൂട്ടിയ്‌ക്കെത്തിയപ്പോള്‍ ഭീകരവാദിയെന്നും താലിബാനാണെന്നുമുള്ള വിശേഷണങ്ങള്‍ ഉപയോഗിച്ച് അപമാനിയ്ക്കുകയും പീഡിപ്പുക്കുകയും ചെയ്യുകയായിരുന്നു. പൊീസ് ഉദ്യോഗസ്ഥയല്ലെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശാരീരിക പീഡനം

ശാരീരിക പീഡനം

നേരത്തെ 2012ല്‍ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഡാനിയേലയെ ശാരീരികമായും ആക്രമിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ വാര്‍ത്തയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍

തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍

തന്നെ പീഡിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ തെളിവുകളുണ്ടെന്നും ഹിജാബ് ധരിച്ചെത്തിയ തനിക്ക് നേരെ തോക്കുചൂണ്ടിക്കൊണ്ടുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഈ തെളിവുകള്‍ ശേഖരിച്ചുവച്ചതായും അവര്‍ അവകാശപ്പെടുന്നു.

English summary
A 38-year-old hijab-wearing cop has sued the New York Police Department, saying that fellow officers bullied her by calling "terrorist, Taliban" and while others tried to tear the headscarf off her head, media report said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X