Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ധരിച്ചെത്തിയ മുസ്ലീം സ്ത്രീകളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി, വീഡിയോ

കാലിഫോര്‍ണിയ: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം സ്ത്രീകളെ ഹോട്ടില്‍ നിന്നും പുറത്താക്കി. കാലിഫോര്‍ണിയ ലഗുണ ബീച്ചിലെ യുര്‍ത്ത് കഫേയിലാണ് മുസ്ലീം സ്ത്രീകള്‍ക്കെതിരെ മതവിവേചനം നടന്നത്.

ഹോട്ടലില്‍ സ്ഥലമില്ലാത്തതിനാല്‍ സ്ത്രീകളോട് പുറത്ത് കാത്ത് നില്‍ക്കാനാണ് പറഞ്ഞതെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്. സ്ത്രീകളെ ഹോട്ടലില്‍ നിന്ന് പുറത്താക്കിയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കിയത്.

hijarbie-1

എന്നാല്‍ ഹോട്ടലില്‍ സീറ്റുകള്‍ ഉണ്ടായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. മുസ്ലീം സ്ത്രീകള്‍ അല്ലാത്ത സ്ത്രീകളോട് ഹോട്ടലില്‍ നിന്നും പോകാന്‍ പറഞ്ഞില്ല എന്നും ഇവര്‍ എടുത്തു പറയുന്നു.

ഹോട്ടല്‍ ജീവനക്കാര്‍ കാണിച്ച മതവിവേചനത്തിന്റെ പേരില്‍ യുവതികള്‍ ചേര്‍ന്ന് പരാതി നല്‍കി. ഹിജാബ് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ തങ്ങളെ ഹോട്ടലില്‍ നിന്നും പുറത്താക്കിയത് വേദനാജനകമാണെന്ന് യുവതി അഭിപ്രായപ്പെട്ടു.

ഹോട്ടില്‍ എത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ച് പുറത്താക്കുകയാണ് ചെയ്തതെന്ന് പുറത്താക്കപ്പെട്ട യുവതി പറയുന്നു. പുറത്താക്കാന്‍ ലോക്കല്‍ പോലീസിന്റെയും സഹായം തേടിയെന്നതും ശ്രദ്ധേയമാണ്. കാലിഫോര്‍ണിയയില്‍ മുസ്ലീങ്ങള്‍ക്കെതിരായുള്ള വിവേചനങ്ങള്‍ നിരവധി സ്ഥലത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഹോട്ടല്‍ മാനേജ്‌മെന്റ് ക്ഷമാപണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+