കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് അറിയാത്ത മുസ്ലീം സ്ത്രീകളെ ലണ്ടനില്‍ നിന്നും നാടുകടത്തും?

  • By Neethu
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലീഷ് അറിയാത്ത മുസ്ലീം സ്ത്രീകള്‍ ഇനി ലണ്ടനില്‍ പോകാമെന്ന് ആഗ്രഹിക്കേണ്ട. ഇംഗ്ലീഷ് അറിയാത്തവരെ ബ്രിട്ടനില്‍ നിന്നും നാടുകടത്താന്‍ ഒരുങ്ങുകയാണ് ബ്രീട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.

ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം എന്നത് എമിഗ്രേഷന്‍ നിയമത്തില്‍ നിര്‍ബന്ധമായി പറയുന്ന വസ്തുതയാണ്. എന്നാല്‍ പലരും ഇതില്‍ ബോധവാന്മാരല്ല. മുറി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിഞ്ഞാന്‍ ബ്രിട്ടനില്‍ ജീവിക്കാം എന്ന വിശ്വാസം വേണ്ടെന്നും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടനില്‍ തുടരാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

25-1440513688-muslim

രാജ്യത്ത് 190,000 മുസ്ലീം സ്ത്രീകള്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരാണ്. ബ്രിട്ടനില്‍ എത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തവരെയാണ് സ്വദേശത്തേക്ക് തിരിച്ചയക്കുന്നത്. 20 മില്ല്യണ്‍ പൗണ്ടാണ് സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് പഠനത്തിനായി ചിലവഴിച്ചത്. രണ്ടര വര്‍ഷം നീണ്ടു നിന്ന പഠന കാലാവധി ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കുന്നതോടെ പരീക്ഷകള്‍ ആരംഭിക്കും.

English summary
Muslim Women Must Learn English Or Be Deported: British PM David Cameron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X