ട്രെയിന്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയയില്‍ മുസ്ലീംങ്ങള്‍ക്ക് അധിക്ഷേപം; വീഡിയോ വൈറല്‍
സിഡ്‌നി: ഹിജാബ് ധരിച്ച് യാത്ര ചെയ്യവെ മുസ്ലീം സ്ത്രീക്കും ഭര്‍ത്താവിനും നേരിടേണ്ടിവന്ന അധിക്ഷേപത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന സാമുദായികമായ വിദ്വേഷത്തിന്റെ നേര്‍ക്കാഴ്ചയായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പടരുകയാണ്.
ഹഫീസ് അഹമ്മദ് ബാട്ടി എന്നയാളും ഭാര്യയുമായിരുന്നു അധിക്ഷേപത്തിന്റെ ഇരകള്‍. ഇവര്‍ സിഡ്‌നി എയര്‍പോര്‍ട്ട് ലൈന്‍ ട്രെയിനില്‍ യാത്ര ചെയ്യവെ സഹയാത്രിക പൊടുന്നനെ ഇവരുമായി കയര്‍ക്കുകയും അധിക്ഷേപ വാക്കുകള്‍ ചൊരിയുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയായ സ്റ്റാസി ഈഡന്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ലോകമറിഞ്ഞത്.

എന്തിനാണ് ഹിജാബ് ധരിക്കുന്നതെന്ന് ചോദ്യവുമായാണ് മധ്യവയസ്‌കയായ സ്ത്രീ മുസ്ലീം കുടുംബത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. സാധാരണ രീതിയില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ പിന്നീട് മുസ്ലീം സമൂഹത്തെ മൊത്തം അധിക്ഷേപിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു. മുസ്ലീങ്ങള്‍ ഓസ്‌ട്രേലിയ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും മുഴുവന്‍ മുസ്ലീങ്ങളെയും ഇവരെനിന്നും അടിച്ചിറക്കണമെന്നും അവര്‍ പറയുന്നുണ്ട്.
അടുത്തിടെ ഐസിസും ചില തീവ്രവാദ സംഘടനകളും നടത്തുന്ന ക്രൂരതയാണ് സ്ത്രീയെ ചൊടിപ്പിച്ചതെന്ന് അവരുടെ വാക്കുകളില്‍ വ്യക്തമാണ്. ഐസിസിന്റെ പേരില്‍ ഈയിടെ സിഡ്‌നിയില്‍ ഭീകരാക്രമണവും ഉണ്ടായിരുന്നു. തീവണ്ടിയാത്രയ്ക്കിടയില്‍ തങ്ങള്‍ നേരിട്ട അധിക്ഷേപം ഫേസ്ബുക്കിലൂടെ വൈറലായതോടെ സ്റ്റാസി ഈഡന് നന്ദി പറഞ്ഞുകൊണ്ട് മുസ്ലീം യുവാവ് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications